എയർ പെഗാസസ് ബംഗലുരു – മധുര സർവീസ് നാളെ മുതൽ

Posted on: June 25, 2015

Air-Pegasus-Big

ബംഗലുരു : എയർ പെഗാസസ് നാളെ മുതൽ ബംഗലുരു – മധുര സർവീസ് ആരംഭിക്കും. 66 സീറ്റുകളുള്ള എടിആർ 72 -500 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. 1,234 രൂപയാണ് പ്രാരംഭ ഓഫർ.

രാവിലെ 10.40 ന് ബംഗലുരുവിൽ നിന്ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12 ന് മധുരയിലെത്തും. 12.30 ന് തിരികെ പുറപ്പെടുന്ന വിമാനം 1.50 ന് ബംഗലുരുവിലെത്തും. വൈകാതെ കൊച്ചി, ബെൽഗാം, രാജമുന്ദ്രി, വിജയവാഡ, വിശാഖപട്ടണം, പുതുച്ചേരി സർവീസുകൾ ആരംഭിക്കുമെന്ന് ഡയറക്ടർ അശ്വിൻ തോമസ് പറഞ്ഞു.