മുത്തൂറ്റ് ഫിനാൻസ് ബംബർ സമ്മാനം മാരുതി സ്വിഫ്റ്റ് കാർ

Posted on: June 24, 2015

Maruti-Suzuki-Swift-Big

കൊച്ചി : റംസാൻ വേളയിൽ മണി ട്രാൻസ്ഫർ നടത്തുന്നവർക്കായി മുത്തൂറ്റ് ഫിനാൻസ് റംസാൻ കരീം പദ്ധതി പ്രഖ്യാപിച്ചു. ഇതനുസരിച്ച് മുത്തൂറ്റ് ഫിനാൻസിന്റെ രാജ്യത്തെ 4300 ശാഖകളിലൂടെ പണം സ്വീകരിക്കുന്നവർക്ക് നറുക്കെടുപ്പിലൂടെ മാരുതി സ്വിഫ്റ്റ് കാർ സമ്മാനമായി ലഭിക്കാൻ അവസരം ലഭിക്കും. മൊബൈൽ ഫോൺ, ഗൃഹോപകരണങ്ങൾ തുടങ്ങി മറ്റു നിരവധി സമ്മാനങ്ങളും ഇതോടൊപ്പമുണ്ടാകും. കൂടാതെ ഉപഭോക്താക്കൾക്ക് അവരുടെ ഇടപാടുകൾക്ക് ഡബിൾ ലോയൽട്ടി പോയിന്റുകളും ലഭിക്കും. ഈ മാസം 18 ന് ആരംഭിച്ച ഈ പദ്ധതി ജൂലൈ 18 ന് സമാപിക്കും.

ഉപഭോക്തൃ സംരക്ഷണത്തിന് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന മുത്തൂറ്റ് ഫിനാൻസ് അവർക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകുകയും തുടർച്ചയായി തങ്ങളെ സന്ദർശിക്കുവാൻ അവരെ പ്രോത്സാഹിപ്പിക്കുകയുമാണു ചെയ്യുന്നതെന്ന് മുത്തൂറ്റ് ഫിനാൻസ് ചീഫ് ജനറൽ മാനേജർ കെ.ആർ. ബിജിമോൻ ചൂണ്ടിക്കാട്ടി. തങ്ങളുടെ മണി ട്രാൻസ്ഫർ ബിസിനസിൽ 20-25 ശതമാനം വളർച്ചയാണ് വാർഷികാടിസ്ഥാനത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.