ഫിൻകോർപിൽ ലൈഫ് ബ്ലഡ് ഡയറക്ടറി

Posted on: November 24, 2013

Muthoot-Fincorp

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് രാജ്യമെമ്പാടുമുള്ള മുത്തൂറ്റ് ഫിൻകോർപ്പിന്റെ 3,700 ശാഖകൾ വഴി രക്തദാനത്തിനു സന്നദ്ധരായവരുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി മുത്തൂറ്റ് പാപ്പച്ചൻ ലൈഫ് ബ്ലഡ് ഡയറക്ടറിക്കു രൂപം നൽകി.

ദേശീയ രക്തദാന ദിനത്തോടനുബന്ധിച്ച് ആരംഭിച്ച പദ്ധതിപ്രകാരം 50,000 പേർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. മുത്തൂറ്റ് ഫിൻകോർപ് ശാഖകളിലൂടെ ഡയറക്ടറിയിൽ ദാതാക്കൾക്കു പേരു രജിസ്റ്റർ ചെയ്യാം. 180030000109 എന്ന ടോൾഫ്രീ നമ്പറിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌ക്കിന്റെ സേവനവും ലഭ്യമാണ്. അടിയന്തര ഘട്ടങ്ങളിൽ മുത്തൂറ്റ് ഫിൻകോർപ് ശാഖയിൽ ചെന്ന് ആവശ്യമായ രക്തഗ്രൂപ്പിൽപ്പെട്ടവരുടെ ലഭ്യത പരിശോധിക്കാം.