ആർഎകെ സെറാമിക്‌സിന് സൂപ്പർബ്രാൻഡ് ബഹുമതി

Posted on: June 24, 2015

RAK-Ceramics-Superbrand-201ദുബായ് : ആർഎകെ സെറാമിക്‌സിന് തുടർച്ചയായി ഏഴാം വർഷവും സൂപ്പർബ്രാൻഡ് ബഹുമതി. ദുബായ് ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ ആർഎകെ സെറാമിക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അബ്ദള്ള മസാദ് അവാർഡ് സ്വീകരിച്ചു. തുടർച്ചയായി ഏഴാം വർഷവും സൂപ്പർബ്രാൻഡ് ബഹുമതി ലഭിക്കുന്നത് വലിയ അംഗീകാരമാണെന്ന് അബ്ദള്ള മസാദ് പറഞ്ഞു.

ആർഎകെ സെറാമിക്‌സ് പ്രതിവർഷം 117 ദശലക്ഷം ചതുരശ്ര മീറ്റർ സെറാമിക്-പോർസെലിൻ ടൈലുകളും 4.6 ദശലക്ഷം ബാത്ത്‌വെയറുകളും 24 ദശലക്ഷം ടേബിൾവെയറുകളും ഉത്പാദിപ്പിക്കുന്നുണ്ട്. 160 രാജ്യങ്ങൾ ആർഎകെ ടൈലുകൾക്ക് വിതരണക്കാരുണ്ട്.