മലബാർ ഗോൾഡിന് ബ്രാൻഡ് ഓഫ് ദ ഇയർ ബഹുമതി

Posted on: June 1, 2016

Malabar-Gold-receiving-Bran

ദുബായ് : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന് സൂപ്പർ ബ്രാൻഡ്‌സിന്റെ 2016 ലെ ബ്രാൻഡ് ഓഫ് ദ ഇയർ ബഹുമതി. ദുബായ് ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ നടന്ന 12 മത് സൂപ്പർബ്രാൻഡ്‌സ് ഇവന്റിൽ സൂപ്പർ ബ്രാൻഡ്‌സ് ഡയറക്ടർ മൈക്ക് ഇംഗ്ലീഷ് ബഹുമതി സമ്മാനിച്ചു.

യുഎഇയിൽ നിന്നുള്ള 62 ബ്രാൻഡുകളാണ് സൂപ്പർബ്രാൻഡ്‌സ് അംഗീകാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടായിരത്തിലേറെ ബ്രാൻഡുകളിൽ നിന്നാണ് ഇവയെ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്.