ഇന്ത്യൻ അംബാസഡർക്ക് ഒമാൻ യാത്രയയപ്പ് നൽകി

Posted on: June 24, 2015

Indian-envoy-J-S-Mukul-meet

മസ്‌ക്കറ്റ് : കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ അംബാസഡർ ജെ. എസ്. മുകുളിന് ഒമാൻ സ്‌നേഹനിർഭരമായ യാത്രയയപ്പ് നൽകി. സുൽത്താൻ ഖാബൂസ് ബിൻ സഈദിനു വേണ്ടി സായിദ് അസദ് ബിൻ തരേഖ് അൽ സഈദ് അംബാസഡറെ സ്വീകരിച്ചു.

സുൽത്താനേറ്റ് ഇന്ത്യയ്ക്കു നൽകിയ സഹായസഹകരണങ്ങൾക്കും പിന്തുണയ്ക്കും അംബാസഡർ നന്ദി അറിയിച്ചു. ഒമാനും ഇന്ത്യയും തമ്മിലുള്ള ഊഷ്മള ബന്ധം നിലനിർത്തുന്നതിൽ ജെ. എസ്. മുകൾ വഹിച്ച പങ്കിനെ സായിദ് അസദ് ബിൻ തരേഖ് അൽ സഈദും പ്രകീർത്തിച്ചു.