ഫെഡ്‌മൊബൈലിന്റെ പുതിയ പതിപ്പുമായി ഫെഡറൽ ബാങ്ക്

Posted on: June 22, 2015
ഫെഡറൽ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനായ ഫെഡ്‌മൊബൈലിന്റെ നവീകരിച്ച പതിപ്പ് ബാങ്കിന്റെ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ പുറത്തിറക്കുന്നു. ക്വാളിറ്റി ആൻഡ് ഓപറേഷൻസ് ജനറൽ മാനേജർ വി. ആർ. മാധവകുമാർ, നെറ്റ്‌വർക്ക് 1 മേധാവിയും ജനറൽ മാനേജറുമായ കെ. ഐ. വർഗീസ്, ടെക്‌നോളജി ആൻഡ് ഡിജിറ്റൽ ബാങ്കിംഗ് മേധാവിയും അഡീഷണൽ ജനറൽ മാനേജരുമായ കെ. പി. സണ്ണി, പ്രൊഡക്ട്‌സ് ജനറൽ മാനേജർ ആന്റു ജോസഫ്, റീട്ടെയ്ൽ ബാങ്കിംഗ് മേധാവി കെ. എ. ബാബു, ഫിനാൻസ് ആൻഡ് പ്ലാനിംഗ് ജനറൽ മാനേജർ ഡി. സമ്പത്ത് എന്നിവർ സമീപം.

കൊച്ചി: ഫെഡറൽ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനായ ഫെഡ്‌മൊബൈൽ കൂടുതൽ ആകർഷകങ്ങളായ സൗകര്യങ്ങളോടുകൂടി നവീകരിച്ച് പുറത്തിറക്കി. വേഗത്തിലും ലളിതമായും സുഗമമായും ഉപയോഗിക്കാനാകുന്നതായിരിക്കും പുതിയ ആപ്ലിക്കേഷൻ. പുതിയ ഫെഡ്‌മൊബൈൽ ഉപയോഗിച്ച് ഏതുസമയത്തും മൊബൈൽ ബാങ്കിംഗ് രജിസ്റ്റർ ചെയ്യാവുന്നതാണ്. ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താലുടൻ ഫെഡ്‌മൊബൈൽ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ സാധിക്കും. ഇതിനായി പുതിയ പിൻ നമ്പർ സൃഷ്ടിക്കാനും പുനക്രമീകരിക്കാനും മൊബൈൽ ആപ്ലിക്കേഷനിലൂടെത്തന്നെ സാധിക്കും.

ഫെഡറൽ ബാങ്കിലെ തന്നെ അക്കൗണ്ടുകളിലേക്ക് പണംമാറ്റുന്നതിനൊപ്പം മറ്റ് ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് എൻഇഎഫ്ടി, ഐഎംപിഎസ് മോഡുകൾ വഴി പണംമാറ്റുന്നതിനുള്ള സൗകര്യവും ഫെഡ്‌മൊബൈലിൽ ലഭിക്കും. മൊബൈൽഫോൺ റീച്ചാർജ്, ടോപ്പ്അപ്പ്, യൂട്ടിലിറ്റി ബില്ലുകളുടെ പണംഅടയ്ക്കൽ, സ്‌കൂൾ ഫീസ് അടയ്ക്കൽ തുടങ്ങിയ മൂല്യവർധിതസേവനങ്ങളും ഇതിലൂടെ ലഭിക്കും. ബാങ്കിന്റെ ഇ പാസ് ബുക്ക് ആപ്ലിക്കേഷനായ ഫെഡ്ബുക്കുമായി ഫെഡ്‌മൊബൈലിനെ സംയോജിപ്പിച്ചിട്ടുള്ളതിനാൽ ഫെഡ്‌മൊബൈൽവഴി ഫെഡ്ബുക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

ഫെഡ്‌മൊബൈലിന്റെ പുതിയ പതിപ്പ് ഉപയോഗിച്ച് നടത്തുന്ന ആദ്യ ഇടപാട് 100 രൂപയ്ക്കുമുകളിലാണെങ്കിൽ ഓരോ ഇടപാടുകാർക്കും 50 രൂപ വീതം ക്യാഷ് ബാക്ഓഫർ പുറത്തിറക്കലിനോടനുബന്ധിച്ച് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഇടപാട് നടത്തി 24 മണിക്കൂറിനുള്ളിൽക്യാഷ് ബാക്ക് തുക ഇടപാടുകാരുടെഅക്കൗണ്ടിൽ വരവുവയ്ക്കും. 2015 ജൂലൈ 31 വരെയാണ് ഈ ഓഫർ.

ആൻഡ്രോയ്ഡ് 4 മുതലുള്ള ഓപറേറ്റിംഗ്‌ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിലാണ് ഫെഡ്‌മൊബൈലിന്റെ പുതിയ പതിപ്പ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. വൈകാതെ ഐഒഎസ്, വിൻഡോസ്, ബ്ലാക്‌ബെറി അധിഷ്ഠിത ഫോണുകളിലും ഫെഡ്‌മൊബൈൽ ലഭ്യമാകും.

ഫെഡ്ബുക്, സ്‌കാൻ ആൻഡ് പേ തുടങ്ങിയ നൂതന സംവിധാനങ്ങളിലൂടെ ഡിജിറ്റൽ ബാങ്കിംഗ് മേഖലകളിൽ ഫെഡറൽ ബാങ്ക് തങ്ങളുടെസ്ഥാനം രേഖപ്പെടുത്തിയിരിക്കുകയാണെന്ന് റീട്ടെയ്ൽ ബിസിനസ് മേധാവി കെ. എ. ബാബു ചൂണ്ടിക്കാട്ടി. ഈ സാമ്പത്തികവർഷം അവസാനിക്കും മുമ്പ് കുറഞ്ഞത് പത്തുലക്ഷം ഇടപാടുകാരിലേക്കെങ്കിലും ഫെഡ്‌മൊബൈൽ എത്തിക്കാനാകുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.