ലാൻഡിംഗിനിടെ എയർഇന്ത്യ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു

Posted on: June 15, 2015

Air-India-Airbus-A320-200--

ശ്രീനഗർ : ലാൻഡിംഗിനിടെ എയർഇന്ത്യ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം. ജമ്മുവിൽ നിന്ന് ശ്രീനഗറിൽ എത്തിയ വിമാനമാണ് തലനാരിഴയ്ക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ആർക്കും പരിക്കില്ല.

167 യാത്രക്കാരും 13 വിമാനജോലിക്കാരും ഉൾപ്പടെ 170 പേർ വിമാനത്തിലുണ്ടായിരുന്നു. ഫ്‌ലൈറ്റ് എഐ -821 റൺവേയിൽ കുടുങ്ങിയതിനെ തുടർന്ന് കുറച്ചുസമയം വിമാനസർവീസ് നിർത്തിവയ്‌ക്കേണ്ടി വന്നു.