ആനന്ദ് ചന്ദ്രശേഖരൻ സ്‌നാപ്ഡീൽ ചീഫ് പ്രോഡക്ട് ഓഫീസർ

Posted on: June 11, 2015

Anand-Chandrasekaran-Big

ന്യൂഡൽഹി : ആനന്ദ് ചന്ദ്രശേഖരനെ ചീഫ് പ്രോഡക്ട് ഓഫീസറായി സ്‌നാപ്ഡീൽ നിയമിച്ചു. ഭാരതി എയർടെല്ലിലെ ചീഫ് പ്രോഡക്ട് ഓഫീസറായിരുന്നു. എയർടെൽ മണി, വിവാദം സൃഷ്ടിച്ച എയർടെൽ സീറോ എന്നിവയുടെ അവതരണത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

നേരത്തെ യാഹുവിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി അലുംമ്‌നിയാണ്.