എയർഇന്ത്യ എക്‌സ്പ്രസിന് പുതിയ കോൾസെന്റർ നമ്പർ

Posted on: June 8, 2015

Air-India-Express--B

കൊച്ചി : എയർഇന്ത്യ എക്‌സ്പ്രസിന് ജൂൺ 9 മുതൽ പുതിയ കോൾസെന്റർ നമ്പർ നിലവിൽവരും. 044 – 3001 2001 എന്നതാണ് പുതിയ നമ്പർ. ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും കോൾസെന്ററിന്റെ സേവനം ലഭ്യമാണെന്ന് എയർഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ വിമാനസർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനാകും. എക്‌സ്ട്ര ബാഗേജ് ബുക്ക് ചെയ്യാനും ഇഷ്ടപ്പെട്ട സീറ്റ് ബ്ലോക്ക് ചെയ്യാനും കോൾസെന്ററിന്റെ സേവനം ഉപയോഗപ്പെടുത്താനാകും.