റാണ കപൂറിന്റെ കാലാവധി ദീർഘിപ്പിച്ചു

Posted on: June 7, 2015

Yes-Bank-Rana-Kapoor-big

മുംബൈ : യെസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റാണ കപൂറിന്റെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു. കാലാവധി നീട്ടാനുള്ള തീരുമാനത്തെ വാർഷിക പൊതുയോഗത്തിൽ 99.97 ശതമാനം ഓഹരിയുടമകളും പിന്തുണച്ചതായി ബാങ്ക് അറിയിച്ചു.

എം. ആർ. ശ്രീനിവാസൻ (നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർ), ദിവാൻ അരുൺ നന്ദ, അജയ് വോറ (ഇൻഡിപെൻഡന്റ് ഡയറക് ടേഴ്‌സ്) എന്നിവരുടെ നിയമനത്തിനും പൊതുയോഗം അംഗീകാരം നൽകി. ശ്രീനിവാസനും നന്ദയും ചുമതലയേൽക്കുന്നത് ജൂൺ 18 വരെ ബോംബെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.