അമേരിക്കൻ എക്‌സ്പ്രസ് പ്രസിഡന്റ് എഡ് ഗില്ലിഗൻ അന്തരിച്ചു

Posted on: May 30, 2015

American-Express-Edward-Gil

ന്യൂയോർക്ക് : അമേരിക്കൻ എക്‌സ്പ്രസ് പ്രസിഡന്റ് എഡ്വേർഡ് ഗില്ലിഗൻ വിമാനയാത്രക്കിടെ അന്തരിച്ചു. ബിസിനസ് യാത്രയ്ക്ക് ശേഷം ന്യൂയോർക്കിലേക്ക് മടങ്ങിവരുമ്പോൾ അദ്ദേഹം രോഗബാധിതനാകുകയായിരുന്നു. കോർപറേറ്റ് വിമാനം എമർജൻസി ലാൻഡിംഗ് നടത്തിയെങ്കിലും 55 കാരനായ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ലെന്ന് അമേരിക്കൻ എക്‌സ്പ്രസ് വക്താവ് പറഞ്ഞു.

ഭാര്യയും നാലുമക്കളുമുണ്ട്. 35 വർഷമായി അമേരിക്കൻ എക്‌സ്പ്രസിൽ സേവനമനുഷ്ഠിക്കുന്ന എഡ് ഗില്ലിഗൻ 2013 ലാണ് പ്രസിഡന്റായത്. സിഇഒ കെൻ ചെനോൾട്ട് വിരമിക്കുമ്പോൾ സിഇഒ പദവിയിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു.