ഫെഡറൽ ബാങ്കിന് ഐബിഎ അവാർഡ്

Posted on: November 17, 2013
FB-Award-2013

മുംബൈയിൽ നടന്ന ബാങ്കിംഗ് കോൺഫറൻസിൽ കേന്ദ്ര ധനമന്ത്രി പി.ചിദംബരം ഐബിഎ ഇന്നോവേഷൻ അവാർഡ് ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസനു സമ്മാനിക്കുന്നു.

ഫെഡറൽ ബാങ്ക് പുറത്തിറിക്കിയ ഇലക്ട്രോണിക് പാസ് ബുക്ക് – ഫെഡ് ബുക്കിന് ഇന്ത്യൻ ബാങ്ക് അസോസിയേഷന്റെ ബഹുമതി . ഇടപാടുകാരനു ഏറ്റവും ഉപകാരപ്രദമായ കണ്ടുപിടുത്തങ്ങൾക്ക് ഐബിഎ നൽകി വരുന്ന ഇന്നോവേഷൻ അവാർഡിനാണ് ഈ വർഷം ഫെഡറൽ ബാങ്ക് അർഹമായത്. മുംബൈയിൽ നടന്ന ബാങ്കിംഗ് കോൺഫറൻസിൽ (ബാങ്കോൺ- 2013) അവാർഡ് കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിൽ നിന്നും ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ അവാർഡ് സ്വീകരിച്ചു.

പരമ്പരാഗത ബാങ്ക് പാസ് ബുക്കിന്റെ കാലം കഴിയുന്നുവെന്നു വിളിച്ചോതുന്നതാണീ ഫെഡ്ബുക്ക് സംവിധാനം . ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിൽ വരുന്ന ഐ ഫോണുകളിലായിരിക്കും ഫെഡ്ബുക്ക് ലഭിക്കുക. നവംബർ അവസാനത്തോടെ വിൻഡോസ്, ബ്ലാക്ക്ബറി സംവിധാനങ്ങളിൽ ഫെഡ്ബുക്ക് ലഭ്യമാകും.
മൊബൈൽ ഫോൺ, ടാബ്‌ലറ്റുകൾ എന്നിവയിൽ ഫെഡ് ബുക്ക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. സമയം കിട്ടുമ്പോൾ ഓഫ് ലൈൻ മോഡിൽ ഡൗൺലോഡ് ചെയ്ത വിവരങ്ങൾ പരിശോധിക്കാനും കഴിയും. അതായത് പാസ് ബുക്ക് കയ്യിൽ കൊണ്ടുനടക്കാതെ മൊബൈലിൽ തന്നെ അക്കൗണ്ട് സംബന്ധമായി വിവരങ്ങൾ ശേഖരിച്ചിടാനാകും.

TAGS: Federal Bank |