വിൻഡ്ഷീൽഡിൽ വിള്ളൽ എയർഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

Posted on: May 19, 2015

Air-India-Airbus-A320-200--

ലക്‌നോ : വിൻഡ്ഷീൽഡിൽ വിള്ളൽ കണ്ടതിനെ തുടർന്ന് എയർഇന്ത്യ വിമാനം അടിയന്തരമായി ലക്‌നോ വിമാനത്താവളത്തിൽ ഇറക്കി. ഡൽഹിയിൽ നിന്നും ഭുവനേശ്വറിലേക്ക് പുറപ്പെട്ട എയർബസ് എ 320 (എഐ 873) വിമാനത്തിനാണ് തകരാർ കണ്ടെത്തിയത്. മധ്യപ്രദേശിലെ ഖുജുരാഹോയ്ക്ക് സമീപം വച്ചാണ് വലത് വിൻഡ്ഷീൽഡിലെ വിള്ളൽ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് വിമാനം ലക്‌നോയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഉച്ചയ്ക്ക് 12. 37 ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന 169 യാത്രക്കാരും സുരക്ഷിതരാണെന്ന് എയർപോർട്ട് ഡയറക്ടർ എസ്. സി. ഹോത്ത അറിയിച്ചു.