ടൈകോണ്‍ കേരള 2023 ഡിസംബര്‍ 15, 16 തിയതികളില്‍

Posted on: November 23, 2023

 

കൊച്ചി : സംസ്ഥാനത്തെ സംരംഭക സമ്മേളനമായ ‘ടൈകോണ്‍ കേരള 2023 ഡിസംബര്‍ 15, 16 തിയതികളില്‍ കൊച്ചിലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള സംഘടനയായ ദിഇന്‍ഡസ് എന്റര്‍പ്രണേഴ്‌സിന്റെ കേരള ഘടകമായ ടൈ കേരളയുടെ പന്ത്രണ്ടാമത് സമ്മേളനമാണിത്.

‘ഡ്രൈവിങ് ദി ചേഞ്ച്- അണ്‍ലോക്കിംഗ് പൊട്ടന്‍ഷ്യല്‍’ എന്നതാണ് സമ്മേളനത്തിന്റ പ്രമേയം. ആയിരത്തിലധികം യുവ സംരംഭകരും പ്രതിനിധികളും സമ്മേളത്തില്‍ പങ്കെടുക്കും. കൃഷി, വിദ്യാഭ്യാസം, ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്, അസിസ്റ്റഡ് ലിവിംഗ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് തുടങ്ങിയ മേഖലകളിലെ അവസരങ്ങള്‍ അവലോകനം ചെയ്യുന്നതാണ് സമ്മേളനം.

ഈ സുപ്രധാന മേഖലകളിലെ സംരംഭക വളര്‍ച്ചയും നവീന ആശയങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ പ്രാധാന ലക്ഷ്യമെന്ന് ടൈ കേരള പ്രസിഡന്റ് ദാമോദര്‍ അവനൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും http://www.tieconkerala.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 7025888862, [email protected] എന്നിവയിലും ബന്ധപ്പെടാം.

 

TAGS: Tiecon Kerala |