ഖാദിയില്‍ 30 ശതമാനം വിലക്കിഴിവും സമ്മാനപദ്ധതിയും

Posted on: August 3, 2023

കൊച്ചി : കേരള ഗ്രാമവ്യവസായ ഫെഡറേഷന്റെ ഖാദി വില്പ്പനയും സമ്മാനക്കൂപ്പണ്‍ വിതരണവും മേയര്‍ എം അനില്‍കുമാര്‍ പാടിവട്ടം ഖാദിഭവനില്‍ ഉദ്ഘാടനം ചെയ്തു.

ഖാദി ഗ്രാമവ്യവസായ ബോര്‍ഡും ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്ന സമ്മാന പദ്ധതിയിലെ വിജയികള്‍ക്ക് ഒന്നാംസമ്മാനമായി ടിയാഗോ ഇലക്ട്രിക് കാറും രണ്ടാംസമ്മാനമായി ഇലക്ട്രിക് സ്‌കൂട്ടറും മൂന്നാം സമ്മാനമായി ഓരോ ജില്ലയിലും ഒരാള്‍ക്ക് ഒരുപവന്‍വിതവും നല്‍കും.

28 വരെ ഖാദി തുണി ആരങ്ങള്‍ക്ക് 30 ശതമാനം വിലക്കിഴിവും ഓരോ 1000 രൂപയുടെ വാങ്ങലിന് ഒരു സമ്മാനക്കൂപ്പണും നല്‍കും. കൂപ്പണ്‍ മെഗാനറുക്കെടുപ്പ് ഒക്ടോബര്‍ അഞ്ചിന് നടക്കും.

TAGS: Khadi Onam Mela |