ഖാദിയും മര്‍കസ് നോളജ് സിറ്റിയും ഗ്രാമീണ വികസന പദ്ധതിയില്‍ സഹകരണ കരാര്‍

Posted on: July 27, 2023

തിരുവനന്തപുരം : കേരള ഖാദി ആന്‍ഡ് വില്ലെജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡും മര്‍കസ് നോളജ് സിറ്റിയും തമ്മില്‍ ഗ്രാമീണ വികസന പദ്ധതിയില്‍ സഹകരണ കരാര്‍ ഒപ്പിട്ടു. ഖാദി വസ്ത്ര നിര്‍മാണം, വിതരണം, വില്പ്പന, , പരിശീലനം തുടങ്ങിയ മേഖലകളില്‍ പരസ്പരം സഹകരിക്കാനാണ് മര്‍കസ് നോളജ് സിറ്റിയും ഖാദിയും തമ്മില്‍ ധാരണയായത്.

വ്യവസായ മന്ത്രി പി, രാജിവ്, ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍, മര്‍കസ് നോളജ് സിറ്റി സിഇഒ ഡോ.അബ്ദുസലാം, സിഎഫ്ഒ യൂസുഫ് നൂറാനി, ഖാദി ബോര്‍ഡ് സെക്രട്ടറി ഡോ. കെ.എ.രതീഷ്, എച്ച്ടിഐ സിഇഒ മുഹമ്മദ് നാസിം പാലക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

അതോടൊപ്പം, കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ സെന്റര്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് പ്രതിനിധികളുമായി ടെക്‌നോളജി മീറ്റ് നടത്തി. ടൊളജി രംഗത്തെ പരസ്പര സഹകരണ സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയും തുടര്‍ സഹകരണത്തിനായി തമ്മില്‍ ധാരണയാവുകയും ചെയ്തു.