ടൂറിസം മേഖലയില്‍ ‘കേരള ആയുര്‍വേദ’ എന്ന ബ്രാന്‍ഡ് രൂപീകരിക്കണമെന്ന് വിദഗ്ധര്‍

Posted on: July 6, 2023

തിരുവനന്തപുരം : സാംക്രമികേതര രോഗങ്ങളുടെ നിരക്ക് പ്രതിരോധിക്കുന്നതിന് വേണ്ടി കേരളത്തിന്റെ
തനതായ ആയുര്‍വേദം ആഗോളതലത്തില്‍ അനുഭവവേദ്യമാക്കുന്നതിന് വേണ്ടിയും ടൂറിസം മേഖലയില്‍
‘കേരള ആയുര്‍വേദ’ എന്ന ബ്രാന്‍ഡ് രൂപീകരിക്കണമെന്ന് വിദഗ്ധര്‍. അഖില കേരള ഗവണ്‍മെന്റ് ആയുര്‍
വേദ കോളെജ് അധ്യാപക സംഘടനയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ‘കേരളം മെഡി
ക്കല്‍ വാല്യു ടൂറിസത്തിന് ആയുര്‍വേദം’ ‘സാംക്രമികേതര രോഗങ്ങളുടെ നിരക്ക് പ്രതിരോധിക്കുന്ന
തില്‍ ആയുര്‍വേദത്തിന്റെ പങ്ക് എന്നീ വിഷയങ്ങളിലെ സെമിനാറിലായിരുന്നു ഈ നിര്‍ദേശം.

ഇതുവഴി കേരള ടൂറിസം മേഖലയുടെയും പൊതുജനാരോഗ്യരംഗത്തിന്റെയും സമഗ്രവികസനം സാധ്യമാക്കാനാകും. ആയുര്‍വേദം അനുശാസിക്കുന്ന വ്യക്തി അധിഷ്ഠിതമായ ജീവിത രീതികളായ ദിനച
ര്യ, ഋതുചര്യ, യോഗാ ക്രമങ്ങള്‍, പ്ഞ്ചകര്‍മകള്‍, രസായന ചികിത്സകള്‍ എന്നിവ ജനങ്ങള്‍ക്കും വിനോദ
സഞ്ചാരികള്‍ക്കും തനതായ ഗുണങ്ങളോടെ ലഭ്യമാവുന്നതിന് സര്‍ക്കാര്‍ തലത്തിലുള്ള ആയുര്‍വേദ വെല്‍നെസ് സെന്ററുകളും, കേരളംആയുര്‍വേദ ബ്രാന്‍ഡും വഴിവെക്കുമെന്നും സെമിനാര്‍ വിലയിരു
ത്തി.

ഗുണനിലവാരമുള്ള ആയുര്‍വേദ ചികിത്സാ രീതികള്‍ സജ്ജീകരിക്കുന്നതിലൂടെ കൂടുതല്‍ വിനോ
ദ സഞ്ചാരികളെ സംസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതിനും അതുവഴി കേരള ടൂറിസം മേഖല സര്‍ക്കാരി
ന്റെ പ്രധാന വരുമാന സ്രോതസാക്കി മാറ്റാനും സാധിക്കും. ടൂറിസംമേഖലയിലെ ആയുര്‍വേദത്തിന്റെ
അനന്ത സാധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ രൂപരേഖകള്‍ ഇതോടൊ
പ്പം തയാറാക്കുകയും ചെയ്തു.