‘സംരക്ഷ’ സോഫ്റ്റ് വെയര്‍ ഉദ്ഘാടനം ഇന്ന് വൈദ്യുതി മന്ത്രി കെ. കഷ്ണന്‍കുട്ടി നിര്‍വഹിക്കും

Posted on: May 30, 2023

തിരുവനന്തപുരം : കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ്, ബോര്‍ഡ് ഒഫ് എക്‌സാമിനേഴ്‌സ് ഫോര്‍ സിനിമ ഓപ്പറേറ്റേഴ്‌സ് എന്നിവയിലൂടെ ലഭ്യമാകുന്ന സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതിന് ആരംഭിച്ച ‘സംരക്ഷ’ സോഫ്റ്റ് വെയറിന്റെ ഔദ്യോഗിക ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ. കഷ്ണന്‍കുട്ടി നിര്‍വഹിക്കും. ഇന്ന് വൈകിട്ട് 4ന് മന്ത്രിയുടെ ചേംബറിലാണ് ഉദ്ഘാടനം.

ഇലക്ട്രിക്കല്‍ വയര്‍മാന്‍, ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍, ഇലക്ട്രിസിറ്റി വര്‍ക്കര്‍, ഇലക്ട്രിക്കല്‍ കോണ്‍ട്രാക്റ്റര്‍, വയര്‍മാന്‍ അപ്രന്റിസ്, സിനിമ ഓപ്പറേറ്റര്‍, സിനിമ ഓപ്പറേറ്റര്‍ അപ്രന്റിസ് തുടങ്ങിയ ലൈസന്‍സുകള്‍ പെര്‍മിറ്റുകള്‍, എന്നിവയ്ക്കുള്ള അപേക്ഷ സംരക്ഷ പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി നല്‍കാം.

പുതിയ ലൈസന്‍സ് പെര്‍മിറ്റ് എന്നിവയ്ക്കുള്ള അപേക്ഷ, വയര്‍മാന്‍ അപ്രന്റിസിനും സിനിമ ഓപ്പറേറ്റര്‍ അപ്രന്റിസിനുമുള്ള അപേക്ഷ, ലൈസന്‍സ് പെര്‍മിറ്റ് എന്നിവ പുതുക്കുന്നതിനുള്ള അപേക്ഷ, സ്‌കോപ്പ് റിവിഷനുള്ള അപേക്ഷ, കോണ്‍ട്രാക്റ്ററുടെ കീഴില്‍ സ്റ്റാഫ് എന്റോള്‍മെന്റിനുള്ള അപേക്ഷ, ഇതിനകം നല്‍കിയ ലൈസന്‍സ് പെര്‍മിറ്റ് എന്നിവ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനം, അവയുടെ കാലാവധി പരിശോധിക്കല്‍, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ്, ബോര്‍ഡ് ഒഫ് എക്‌സാമിനേഴ്‌സ് ഫോര്‍ സിനിമ ഓപ്പറേറ്റേഴ്‌സ് നടത്തുന്ന വിവിധ പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള സൗകര്യം, പരീക്ഷ പ്രാക്റ്റിക്കല്‍ ഇന്റര്‍വ്യൂ തുടങ്ങിയവയുടെ കോള്‍ ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സംവിധാനം, അപേക്ഷകളുടെ തല്‍സ്ഥിതി അറിയാനുള്ള സൗകര്യം എന്നിവയും സംരക്ഷണ സോഫ്‌റ്റ്വെയറിലൂടെ ലഭിക്കും.