ഐഎസ്ജി കേരള ചാപ്റ്ററിന് മികച്ച ചാപ്റ്റര്‍ അവാര്‍ഡ്

Posted on: January 9, 2023

കൊച്ചി : ഇന്ത്യന്‍ സൊസൈറ്റി ഒഫ് ഗ്യാസ്‌ട്രോ എന്‍ട്രോളജിയുടെ കേരള ചാപ്റ്ററിന് രാജ്യത്തെ മികച്ച ചാപ്റ്ററിനുള്ള അവാര്‍ഡ് ലഭിച്ചു. കേരള ചാപ്റ്ററിന് ആദ്യമായാണ് ഈഅവാര്‍ഡ് ലഭിക്കുന്നത്. കേരള ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങളും സംഭാവനകളും പരിഗണിച്ചാണ് അവാര്‍ഡ്

2023 ജനുവരി 5ന് ജയ്പൂരില്‍ നടന്ന 63-ാമത് ഐഎസ്ജി വാര്‍ഷിക സമ്മേളനത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓ
ഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസ് വൈസ് ചാന്‍സലര്‍ ഡോ.എസ്.കെ. സരിന്‍ അവാര്‍ഡ് കൈ മാറി.

ഐഎസ്ജി കേരള ചാപ്റ്റര്‍ പ്രസിഡന്റും വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റലിലെ ജിഐ എന്‍ഡോസ്‌കോപ്പി ഡയറക്റ്ററും സീനിയര്‍ കണ്‍സള്‍ട്ടന്റും മെഡിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജിയുടെ എച്ച്ഒഡിയുമായ റോയ് ജെ, മുക്കടയും ഐഎസ്ജി കേരള ചാപ്റ്റര്‍സെക്രട്ടറിയും വിപിഎസ് ലേക് ഷോര്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ.ആന്റണി പോള്‍, ഐഎസ്ജി മുന്‍പ്രസിഡന്റ് ഡോ. പ്രകാശ് സക്കറി
എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.