കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം : ലോകത്തിനാകെ മാതൃക

Posted on: November 12, 2022

തിരുവനന്തപുരം : സുസ്ഥിര ടൂറിസം വികസനത്തില്‍ കേരളത്തിന്റെ ഉത്തര വാദിത്ത ടൂറിസം ലോകത്തിനാകെ മാതൃകയാണെന്ന് ലണ്ടനില്‍ നടന്ന വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് സെമിനാറില്‍ പകെടുത്ത അന്താരാഷ്ട്ര വിദഗ്ധര്‍, കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ 15 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെയും ഉത്തരവാദിത്ത ടൂറിസം മിഷന്‍ 5 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെയും ഭാഗമായി നടന്ന പ്രത്യേകസെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

തദ്ദേശവാസികളുടെ സാമ്പത്തിക ശാക്തീകരണത്തിനുള്ള പ്രധാനപ്പെട്ടപദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസമെന്ന് സംസ്ഥാന ടൂറിസം പൊതുമരാമത്ത് യുവജനകാര്യ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സെമിനാറില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കൊവിഡനന്തര ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിന് കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം ആഗോള മാതൃകയാണ്. ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ ലഭിച്ച ആഗോള പുരസ്‌ക്കാരവും ഈ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായാണ് കരുതുന്നത് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം മിഷനു കീഴില്‍ 25,000 യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മറ്റ് സംസ്ഥാനങ്ങളും ഈ പദ്ധതി നടപ്പാക്കാന്‍ മുന്നോട്ടു വരുന്നു. കേരളത്തിലെ ആര്‍ടി മിഷനുമായി പല സംസ്ഥാനങ്ങളും ധാരണാപത്രവും ഒപ്പിട്ടുകഴിഞ്ഞു. മന്ത്രി പറഞ്ഞു.

ജനപങ്കാളിത്തമില്ലാത്തതും തദ്ദേശവാസികള്‍ക്ക് തൊഴിലവസരം നല്‍കാത്തതുമായ ടൂറിസത്തിന് ലോകത്ത് നിലനില്‍പ്പില്ലെന്ന് ഗാംബിയ ടൂറിസം സാംസ്‌കാരികവകുപ്പ് മന്ത്രി ഹമ്മത് ബാ സെമിനാറില്‍ ചൂണ്ടി
ക്കാട്ടി. ഉത്തരവാദിത്ത, സുസ്ഥിര ടൂറിസം വികസന മേഖലകളില്‍ കേരളത്തെ മാതൃകയാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു മനസിലാക്കാന്‍ ഹമ്മത് ബായെ മന്ത്രി മുഹമ്മദ് റിയാസ് സംസ്ഥാനത്തേക്ക് ക്ഷണിച്ചു. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസത്തിന്റെ 15 വര്‍ഷങ്ങള്‍ എന്ന ബ്രോഷര്‍ അദ്ദേഹത്തിനു നല്‍കി മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു.
കേരളവും ബാഴ്‌സിലോണയുമാണ് ലോകത്തെ ഏറ്റവും മികച്ച ഉത്തരവാദിത്ത ടൂറിസം മാതൃകകളെന്ന് ലോക ഉത്തരവാദിത്ത ടൂറിസംസംഘടനാ (ഐസിആര്‍ടി) സ്ഥാപകനും വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റ് അഡൈ്വസറും ജൂറിചെയര്‍മാനുമായ ഡോ. ഹാരോള്‍ഡ് ഗുഡ്വിന്‍പറഞ്ഞു.

അനുദിനം നവീകരിക്കപ്പെട്ട ടൂറിസം പ്രവര്‍ത്തനങ്ങളാണ് കേരള ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രത്യേകതയെന്ന് സൗത്താഫ്രിക്കന്‍ ട്രാന്‍സ്‌ഫോണ്ടിയര്‍ പാര്‍ക്ക് സിഇഒയും ഐസിആര്‍ടി സൗത്ത് ആഫ്രിക്ക സ്ഥാപകനും ഗ്ലോബല്‍ ഓവര്‍ ഓള്‍ അവാര്‍ഡ് വിന്നറുമായ ഗ്ലിന്‍ ഒ ലെറി അഭിപ്രായപ്പെട്ടു. സ്ട്രീറ്റും പെപ്പറും പോലെ ജനപങ്കാളിത്തം ഉറപ്പാക്കുന്ന പദ്ധതികള്‍ പേരുകള്‍ പോലെ മനോഹരവും നൂതനവും അത്ഭുതകരവുമാണെന്ന് ഐസിആര്‍ടി വെസ്റ്റ് ആഫ്രിക്ക സ്ഥാപകന്‍ അദാമാ ബാ അഭിപ്രായപ്പെട്ടു.

കേരള ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് മോഡറേറ്ററായ സെമിനാറില്‍ ടൂറിസം ഡയറക്റ്റര്‍ പി.ബി, നൂഹ് സ്വാഗതവും ഐസിആര്‍ടി ഇന്‍ഡ്യ ഡയറക്റ്റര്‍ മനീഷാ പാണ്ഡെ നന്ദിയും പറഞ്ഞു. കേരളത്തിന്റെ 15 വര്‍ഷത്തെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക വികസനത്തിന് മാതൃകയായതെങ്ങനെയെന്ന് കമ്യൂണിറ്റി എം പവര്‍മെന്റ് തു റെസ്‌പോണ്‍സിബിള്‍ ടൂറിസം എന്ന വിഷയം അവതരിപ്പിച്ച് ഉത്തരവാദിത്തടൂറിസം സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ വിശദീകരിച്ചു.