ഇന്ത്യയിലെ ആറാമത്തെ ഐബിഎം സോഫ്റ്റ് വെയര്‍ ലാബ് കൊച്ചി ഇന്‍ഫോപാര്‍ക്കില്‍

Posted on: September 24, 2022

കൊച്ചി : രാജ്യത്തിന്റെ അടുത്ത ഡിജിറ്റല്‍ ഹബ്ബായി കേരളത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഐബിഎം സോഫ്‌റ്റ്വെയര്‍ ലാബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇത് സ്ഥാപിക്കാന്‍ ഇന്‍ഫോപാര്‍ക്ക് തെരഞെഞ്ഞെടുത്തത് ആഘോഷിക്കേണ്ടതാണ്.

കേരളത്തിലെ ഐടി ഹബ്ബുകള്‍ക്ക് ഹരിതാഭമായ ഐടി ഇടങ്ങള്‍, ഐടി പ്രൊഫഷണലുകളുടെ ടാലന്റ് പുള്‍, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലെ മികവിന്റെ കേന്ദ്രം, രാജ്യത്തിന്റെ അടുത്ത ഡിജിറ്റല്‍ ഹബ്ബായി സംസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള സാമ്പത്തികക്കുതിപ്പ് എന്നിവയ്ക്ക് ഈ നിക്ഷേപം സഹായകമാകും. നിക്ഷേപം സാധ്യമാക്കാന്‍ ഒരുവര്‍ഷമായി ഐബിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിവേഗം വളരുന്ന കേരളത്തിന്റെ സാങ്കേതികമേഖലയ്ക്ക് കൂടുതല്‍ ഊര്‍ജമേകി ഇത് സംഭവിക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ ആര്‍ ബിന്ദു, പിരാജീവ് എന്നിവരും പങ്കെടുത്തു. ഉദ്ഘാടനശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഐബിഎമ്മിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഐടി മിഷന്‍ ഡയറക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടിവകുപ്പ് സെക്രട്ടറി ഡോ. രത്തന്‍വി ഖേല്‍ക്കര്‍, ഐബിഎം ഇന്ത്യപ്രോഗ്രാം ഡയറക്ടര്‍ ആന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ ലീഡ് ഹര്‍പ്രീത്സിംഗ്, , ഐബിഎം വൈസ് പ്രസിഡന്റ് ഗൗരവ് ശര്‍മ, സന്ദീപ് പാട്ടീല്‍, ദിനേശ നിര്‍മല്‍ എന്നിവര് ചര്‍ച്ചയില്‍ പങ്കെടുത്തു. ദിനേശ് നിര്‍മല്‍ ഐബിഎമ്മിന്റെ ഉപഹാരം മുഖ്യമന്ത്രിക്ക് കൈമാറി.