ഇന്ത്യയിലെ പ്രധാന കേന്ദ്രമായി കൊച്ചിയിലെ സോഫ്റ്റ് വെയര്‍ ലാബ് ഉയര്‍ത്താന്‍ ഐബിഎം

Posted on: October 16, 2023

കൊച്ചി •: ഇന്‍ഫോപാര്‍ക്കിലെ സോഫ്റ്റ് വെയര്‍ ലാബിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ആഗോള ടെക് ഭീമനായ ഐബിഎം. ഇന്ത്യയിലെ പ്രധാന കേന്ദ്രമായി കൊച്ചിയിലെ സോഫ്റ്റ് വെയര്‍ ലാബ് ഉയര്‍ത്താനാണു നടപടി. നിലവില്‍ 1500 ലേറെ ജീവനക്കാരാണു ലാബില്‍ ജോലിചെയ്യുന്നത്. വിപുലീകരണത്തിന്റെ ഭാഗമായി കൂടുതല്‍ വലിയ ഓഫിസ് സമുച്ചയത്തിലേക്ക് ഐബിഎം മാറും. കേരളത്തില്‍ ഐബിഎം പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം പൂര്‍ത്തിയായതിനുപിന്നാലെയാണു വിപുലീകരണം.

കുസാറ്റ്, കേരള സാങ്കേതിക സര്‍വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് 6 മാസം നീളുന്ന, പ്രതിഫലത്തോടെയുള്ള ഇന്റേണ്‍ഷിപ് നല്‍കാനും ഐബിഎം തീരുമാനിച്ചു. ഐബിഎം സീനിയര്‍ വൈസ് പ്രസിഡന്റ്ദിനേശ് നിര്‍മലുമായി മന്ത്രി പി.രാജീവും വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ലയും നട
ത്തിയ ചര്‍ച്ചയിലാണു തീരുമാനം. വിദ്യാര്‍ഥികള്‍ക്കു പഠനകാലയളവില്‍ തന്നെ ആഗോള നിലവാര
ത്തിലുള്ള പ്രവര്‍ത്തന പരിചയം ലഭിക്കാന്‍ ഇന്റേണ്‍ഷിപ് ഉപകരിക്കും. കൊച്ചിയിലെ ഐബിഎം ലാ
ബ് രാജ്യത്തെ പ്രധാന കേന്ദ്രമായി മാറുന്നതോടെ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രഫഷ
നലുകള്‍ക്കു നാട്ടില്‍ തിരികെയെത്താന്‍ വഴിയൊരുങ്ങുമെന്നു പി.രാജീവ് പറഞ്ഞു. ഐബിഎമ്മി
ന്റെ സോഫ്‌റ്റ്വെയര്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന ആഗോളകമ്പനികള്‍ കേരളത്തിലേക്ക്എത്താനുള്ള സാധ്യതയുമുണ്ട്.

ലോകത്തെ പല പ്രമുഖ കമ്പനികളും ഉപയോഗിക്കുന്ന വിവിധഎഐ, ഡേറ്റ സോഫ്റ്റ് വെയറുകള്‍ കേരളത്തില്‍ വികസിപ്പിച്ചതാണെന്നും മന്ത്രി പറഞ്ഞു. പ്രതിവര്‍ഷം കേരളത്തില്‍ നിന്ന് 200 മുതല്‍ 300 പേരെ ഐബിഎം റിക്രൂട്ട് ചെയ്യുന്നുണ്ടെന്നു ദിനേശ് നിര്‍മല്‍ പറഞ്ഞു. അതിനുപുറമേയാണു 300 വിദ്യാര്‍ഥികള്‍
ക്ക് ഇന്റേണ്‍ഷിപ് ലഭ്യമാക്കുന്നത്. ഇന്ത്യയില്‍ ഐബിഎമ്മിന്റെ 5 -ാമത്തെ സോഫ്റ്റ് വെയര്‍ ലാബാണു കഴിഞ്ഞ സെപ്റ്റംബറില്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.