വനിതാദിനത്തില്‍ ജെന്‍ഡര്‍ഇന്‍ബാലന്‍സ് ആഘോഷിക്കുന്ന ഡിജിറ്റല്‍ ഫിലിമുമായി പങ്കജകസ്‌കൂരി ഹെര്‍ബല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍

Posted on: March 9, 2022

 

തിരുവനന്തപുരം :  ആധുനിക ആയുര്‍വേദ ബ്രാന്‍ഡ് ആയ പങ്കജകസ്തൂരി റിസര്‍ച്ച് ഫൗണ്ടേഷന്‍ വനിതാദിനത്തോടനുബന്ധിച്ച് സെലിബ്രേറ്റിംഗ് ജെന്‍ഡര്‍ ഇന്‍ബാലന്‍സ് എന്ന ഡിജിറ്റല്‍ ഫിലിം പുറത്തിറക്കി. തടസങ്ങള്‍ മറികടന്ന് തിളങ്ങുന്ന ആധുനിക ആയുര്‍വേദത്തിലെ വനിതകളെ ആദരിക്കുകയാണ് ഈ ചിത്രത്തിലൂടെ പങ്കജകസ്തൂരി റിസര്‍ച്ച് ഫൗണ്ടേഷന്‍.

തങ്ങളുടെ ജീവനക്കാരില്‍ വനിതകളുടെ എണ്ണം വര്‍ധിച്ചു വരുന്നതിലും തങ്ങളുടെ ആയുര്‍വേദ മെഡിക്കല്‍ കോളേജുകളില്‍ വനിതാ വിദ്യാര്‍ത്ഥികളുടെ എന്റോള്‍മെന്റ് വര്‍ധിച്ചു വരുന്നതിലും നിന്ന് ആവേശം ഉള്‍ക്കൊണ്ടുള്ളതാണ് ഈ ചിത്രം.

തുടക്കകാലം മുതല്‍ വനിതാ കേന്ദ്രീകൃതമായിരുന്ന സ്ഥാപനത്തില്‍ ഇന്ന് 79 ശതമാനം ഡോക്ടര്‍മാരും 90 ശതമാനം ആരോഗ്യ സേവന ജീവനക്കാരും വനിതകളാണ്. കോളേജില്‍ 86 ശതമാനം വിദ്യാര്‍ത്ഥിനികളാണുള്ളത്. അധ്യാപകരില്‍ 66 ശതമാനവും വനിതകളാണ്. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ലക്ഷ്മി നായര്‍, അക്കാദമിക്‌സ് ഡയറക്ടര്‍ ഡോ. കസ്തൂരി നായര്‍, ഓപറേഷന്‍സ് ഡയറക്ടര്‍ ഡോ. കാവേരി നായര്‍, സ്ട്രാറ്റജി ഡയറക്ടര്‍ ഡോ. ഐശ്വര്യ നായര്‍ എന്നീ നാലു വനിതാ ഡയറക്ടര്‍മാരാല്‍ നയിക്കപ്പെടുന്ന പങ്കജ കസ്തൂരി ഹെര്‍ബല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്നും വനിതകളെ അവരുടെ നീക്കങ്ങളില്‍ പിന്തുണക്കുകയാണ്.

വനിതകള്‍ ആധുനിക ആയുര്‍വേദത്തില്‍ മുന്നിട്ടു നില്‍ക്കുന്നതെങ്ങനെ എന്നു ചൂണ്ടിക്കാട്ടുന്നതാണ് മുന്‍വിധികള്‍ തകര്‍ക്കു എന്ന ആശയവുമായി അവതരിപ്പിക്കുന്ന ഈ ചിത്രം. റിവേഴ്‌സ് സൈക്കോളജി ഉപയോഗിക്കുന്ന ഈ ചിത്രത്തില്‍ ജെന്‍ഡര്‍ഇന്‍ബാലന്‍സ് ആഘോഷിച്ചു കൊണ്ട് പങ്കജ കസ്തൂരി ഹെര്‍ബല്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ എങ്ങനെയാണ് ഒരു പോസിറ്റീവ് ജെന്‍ഡര്‍ ബയസ് ഉള്ളതെന്നും ചൂണ്ടിക്കാട്ടുന്നു.

2002-ല്‍ തങ്ങളുടെ യാത്ര ആരംഭിച്ച ശേഷം ആയുര്‍വേദ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ വനിതകള്‍ കൂടുതലായി താല്‍പര്യം പ്രകടിപ്പിക്കുന്നതാണു കാണുന്നതെന്ന് പങ്കജ കസ്തൂരി ഹെര്‍ബല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ട്രാറ്റജി ഡയറക്ടര്‍ ഡോ. ഐശ്വര്യ നായര്‍ പറഞ്ഞു. ഡോക്ടര്‍മാരായും ശാസ്ത്രജ്ഞരായും ശാസ്ത്രമേഖലയിലെ മറ്റു പ്രവര്‍ത്തകരായും ഉള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്.

ആധുനിക ആയുര്‍വേദത്തില്‍ വനിതകള്‍ മുന്‍പന്തിയിലുള്ള ഒരു സ്ഥാപനമാണെന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ട്. ഈ മേഖലയിലെ ദന്തഗോപുരങ്ങള്‍ തകര്‍ക്കുന്ന ഈ വനിതകളെ ആഘോഷിക്കുന്നത് വലിയൊരു അംഗീകാരമാണ്. അസമത്വം എന്ന ആശയത്തിന്റെ ദിശ മാറ്റുവാനും വനിതകളോടുള്ള ചായ്വ് വ്യക്തമാക്കിക്കൊണ്ട് ആഘോഷിക്കാനുമാണ് ഈ ചിത്രത്തില്‍ തങ്ങള്‍ തീരുമാനിച്ചത്. മാറ്റത്തെ സ്വാഗതം ചെയ്യുകയും വിവേചനത്തെ തകര്‍ക്കാന്‍ പെണ്‍കുട്ടികളെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യേണ്ട സമയമാണിതെന്നും ഐശ്വര്യ നായര്‍ പറഞ്ഞു.

ഈ ചിത്രത്തിലൂടെ വനിതകളെ തങ്ങളുടെ സ്ത്രീത്വം ഭൂരിപക്ഷത്തിലൂടെ ആഘോഷിക്കുവാന്‍ പ്രേരിപ്പിക്കുകയാണ് പങ്കജ കസ്തൂരി ഹെര്‍ബല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍.

സെലിബ്രേറ്റിംഗ് ജെന്‍ഡര്‍ ഇന്‍ബാലന്‍സ് എന്ന ഡിജിറ്റല്‍ ഫിലിം ഈ ലിങ്കില്‍ കാണാം- www.youtube.com/watch?v=KUmf6h37TSM

TAGS: Pankajakasthuri |