മിന്നൂസ് ഫുഡ് പ്രൊഡക്ടിന്റെ പുതിയ പ്ലാന്റ് തുടങ്ങി

Posted on: January 30, 2021

നിലമ്പൂര്‍ : മിന്നൂസ് ഫുഡ് പ്രൊഡക്ടിന്റ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി നിലമ്പൂരില്‍ പുതിയ പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനവും പ്രോജക്ട് ഉദ്ഘാടനവും ചലച്ചിത്രനടന്‍ അനൂപ് മേനോന്‍ നിര്‍വഹിച്ചു. പുതിയ ലോഗോ പ്രകാശനം നിലമ്പൂര്‍ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് നിര്‍വഹിച്ചു. നിലമ്പൂര്‍ നഗരസഭാ ഉപാധ്യക്ഷ അരുമ ജയകുമാര്‍ അധ്യക്ഷതവഹിച്ചു. ആദ്യവില്പന കെ.വി.വി.വി.എസ്. ജില്ലാപ്രസിഡന്റ് വിനോദ് പി. മേനോന്‍ നിര്‍വഹിച്ചു.

ചടങ്ങില്‍ കൗണ്‍സിലര്‍മാരായ ഗോപാലകൃഷ്ണന്‍, എം.കെ. വിജയനാരായണന്‍, ശബരീശന്‍ ബാണ
ക്കാട്, കേരള മോള്‍കൈയില്‍ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി വിന്‍സ
ന്റ് എ. ഗോണ്‍സാഗെ, താലൂക്ക് വ്യവസായ ഓഫീസര്‍ ഷംസുദ്ദീന്‍, പി. രാജീവ് എന്നിവര്‍ സം
ബന്ധിച്ചു.

ഇഡ്ഡലി, ദോശ മാവുകള്‍ പെട്ടെന്നുണ്ടാക്കാനുള്ള രൂപത്തില്‍ പായ്ക്കറ്റായി ലഭിക്കുന്നതിനാല്‍ മി
ന്നൂസിന് സ്വീകാര്യതയുണ്ട്. ഇതര സംസ്ഥാനങ്ങളിലും വിദേശത്തും മിന്നൂസ് ഉത്പന്നങ്ങള്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയെന്ന് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍കുമാര്‍ കെ.എന്‍, ഡയറ്കര്‍മാരായ അംബിക കൈലാസി, സിന്ധു കെ, കവിത എന്നിവര്‍ അറിയിച്ചു.

പ്രൊഡക്ഷന്‍ മേഖലയില്‍ നേതൃത്വം നല്‍കുന്നത് ഡയറക്ടര്‍ മാരായ അമ്മ അംബികയും ഭാര്യ സിന്ധുവുമാണ്. ഇഡ്ഡലി-ദോശ മാവിനുപുറമെ അപ്പം (വെള്ളയപ്പം), പരമ്പരാ ഗത ചട്‌നിപ്പൊടി, ഉണക്കമുളക്, ചമ്മന്തിപ്പൊടി തുടങ്ങിയ ഉത്പന്നങ്ങളും ലഭ്യമാണ്. പുതിയ അഞ്ച് ഉത്പന്നങ്ങള്‍ കൂടി വാര്‍ഷികാഘോഷ സമ്മാനമായി വിപണിയിലെത്തിക്കും.