കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

Posted on: April 17, 2020

കൊച്ചി : കോവിഡ് വൈറസിന് എതിരായ പോരാട്ടത്തില്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും സര്‍ക്കാരുകളുമായി സഹകരിച്ച് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്. ഇതിന്റെ ഭാഗമായി ബാങ്ക് 30 കോടി രൂപ നല്‍കും.

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ ബാങ്ക് ഇതിനകം ദുരിതബാധിത പ്രദേശങ്ങളിലേക്ക് ഫെയ്സ് മാസ്‌കുകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍, കൈയ്യുറകള്‍ എന്നിവ പോലുള്ള ദുരിതാശ്വാസ സാമഗ്രികള്‍ നല്‍കിയിട്ടുണ്ട്. ഡ്യൂട്ടിയിലുള്ള മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ് (പിപിഇ) ലഭ്യമാക്കുന്നതിനും ബാങ്ക് പ്രവര്‍ത്തിക്കുന്നു.

പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവനകളുടെ ശേഖരണത്തിനായി ഒരു അക്കൗണ്ട് തുറക്കുന്നതിനുള്ള അനുമതി ബാങ്കിന് ലഭിച്ചിട്ടുണ്ട് .

TAGS: Indusind Bank |