ഐടി കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക്

Posted on: March 29, 2020

തിരുവനന്തപുരം : കോവിഡ് വ്യാപനം മൂലം സംസ്ഥാനത്തെ ഏതാണ്ട് 75 ശതമാനം ഐടി കമ്പനികളും സാമ്പത്തിക സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുന്നതായി ഐടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെ ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ് ബിസിനസ് ഇംപാക്റ്റ് സർവേ. വിദേശ കരാറുകൾ റദ്ദാക്കുകയും ചെയ്ത ജോലികൾക്കുള്ള പ്രതിഫലം അനിശ്ചിതമായി വൈകുകയും ചെയ്യുന്നതാണു പ്രതിസന്ധിക്കു കാരണം.

വിദേശരാജ്യങ്ങളിലെ ക്ലയന്റുകളുടെ ഭദ്രതയെ ആശ്രയിച്ചാണു മിക്ക ഐടി കമ്പനികളുടെയും നിലനൽപ്. കേരളത്തിലെ പല കമ്പനികളുടെയും 70 ശതമാനത്തോളം ക്ലയന്റുകളും യുഎസിൽ നിന്നാണ്.

ജിടെക്കിൽ അംഗങ്ങളായ 192 കമ്പനികളാണു സർവേയിൽ പങ്കെടുത്തത്. നയപരമായ ഇടപെടലുകൾക്കു പുറമേ വിവിധ ഐടി പാർക്കുകളിൽ 6 മാസത്തേക്കെങ്കിലും വാടക ഒഴിവാക്കി നൽകണമെന്നും പല കമ്പനികളും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിവർഷം വാടകയിലുണ്ടാകുന്ന ആനുപാതിക വർധന ഒരു വർഷത്തേക്ക് ഒഴിവാക്കണമെന്നാണു മറ്റൊരാവശ്യം.