കിറ്റ്‌കോയുടെ സൗജന്യ വ്യവസായ സംരംഭകത്വ പരിശീലനം

Posted on: January 25, 2020

കൊച്ചി : കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും പൊതു മേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയും ചേര്‍ന്ന് ഐ. ടി. ഇലക്‌ട്രോണിക്‌സ് മേഖലയില്‍ ആറാഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി ആരംഭിക്കുന്നു. എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹകരണത്തില്‍ നടക്കുന്ന പരിശീലനം 29 മുതല്‍ മാര്‍ച്ച് 10 വരെയാണ്.

സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന, സയന്‍സിലോ എന്‍ജീനിയറിംഗിലോ ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 21 വയസ്സിനും 45 വയസ്സിനും ഇടയില്‍. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍, ആധാര്‍ കോപ്പി എന്നിവ സഹിതം തിങ്കളാഴ്ച രാവിലെ 10.30 ന് വെണ്ണലയിലുള്ള കിറ്റ്‌കോ ഓഫീസര്‍ ഹാജരാകണം. വിവരങ്ങള്‍ക്ക് ഫോണ്‍ : 98474 63688, 9447509643, 0484-4129000.

TAGS: Kitco |