കിറ്റ്‌കോ മൈ സ്റ്റേറ്റ് മൈ എന്റർപ്രൈസ് 15 വരെ ദീർഘിപ്പിച്ചു

Posted on: December 8, 2014

Kitco-Logo-small

കിറ്റ്‌കോയുടെ മൈ സ്റ്റേറ്റ് മൈ എന്റർപ്രൈസ് പദ്ധതിക്ക് 15 വരെ അപേക്ഷിക്കാമെന്നു കിറ്റ്‌കോ മാനേജിംഗ് ഡയറക്ടർ സിറിയക് ഡേവിസ് അറിയിച്ചു. എൻജിനീയറിംഗ് കോളജുകൾ ഉൾപ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥി സംരംഭകരെയും സംരംഭക മനസുളള മുതിർന്നവരെയും പ്രോത്സാഹിപ്പിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.

ഐടിക്കു പുറമേ കൃഷി, ഭക്ഷ്യസംസ്‌കരണം, ഫിഷറീസ്, ഫാഷൻ ടെക്‌നോളജി, ആയുർവേദം, ബയോടെക്‌നോളജി, മാലിന്യ നിർമാർജനവും സംസ്‌കരണവും, കമ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിലാണു കിറ്റ്‌കോയുടെ പദ്ധതി ഊന്നൽ നൽകുന്നത്. സംസ്ഥാനത്തെ വിവിധ കോളജുകളിൽ പദ്ധതി നടപ്പാക്കാനാണു കിറ്റ്‌കോ ലക്ഷ്യമിടുന്നത്.

താത്പര്യമുളളവർക്ക് [email protected] എന്ന ഇ-മെയിലിലോ 8592969583 എന്ന നമ്പറിലോ കിറ്റ്‌കോയുമായി ബന്ധപ്പെടാവുന്നതാണ്.