മണപ്പുറം വി.സി പത്മനാഭൻ പുരസ്‌ക്കാരങ്ങൾ സമ്മാനിച്ചു

Posted on: June 12, 2019

തൃശൂർ : മണപ്പുറം ഫിനാൻസിന്റെ ഈ വർഷത്തെ വി.സി പത്മനാഭൻ സ്മാരക പുരസ്‌ക്കാരങ്ങൾ സമ്മാനിച്ചു. കലാരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌ക്കാരം മലയാളത്തിന്റെ ഹാസ്യസാമ്രാട്ടായ ജഗതി ശ്രീകുമാറും പൊതുഭരണ രംഗത്തെ മികവിനുള്ള പുരസ്‌ക്കാരം ടി.കെ.എ നായർ ഐഎഎസും കർണാടകത്തിലെ പരിസ്ഥിതി പ്രവർത്തക സാലുമരാട തിമ്മക്കയും പൊതുപ്രവർത്തന രംഗത്തെ മികവിന് മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ കൂര്യൻ സാമൂഹിക വികസനത്തിന് ഇൻഡസ് ഇൻഡ് ബാങ്ക് എംഡിയും സിഇഒയുമായ റൊമേഷ് സോബ്ടിയും സ്വീകരിച്ചു.

ടി. കെ. എ നായർ വി.സി പത്മനാഭൻ സ്മാരക പ്രഭാഷണം നടത്തി. ഭരണനിർവഹണത്തിൽ സിവിൽ സർവീസ് എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. ലുലു കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച വി.സി പത്മനാഭൻ അവാർഡ് ദാന ചടങ്ങിൽ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസും മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായ ജസ്റ്റീസ് ആന്റണി ഡൊമിനിക് മുഖ്യാതിഥി ആയിരുന്നു. മണപ്പുറം ഗ്രൂപ്പ് എം.ഡി വി.പി നന്ദകുമാർ അധ്യക്ഷത വഹിച്ചു.