രാജ്യാന്ത ആയുഷ് കോണ്‍ക്ലേവ് നാളെ മുതല്‍

Posted on: February 14, 2019

തിരുവനന്തപുരം : ആയുഷ് വകുപ്പ് സംഘടിപ്പിക്കുന്ന ആദ്യ രാജ്യാന്തര ആയുഷ് കോണ്‍ക്ലേവ് നാളെ മുതല്‍ 19 വരെ കനകക്കുന്നില്‍ നടക്കും. 16 ന് ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്യും.

ആയുര്‍വേദം, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ സ്‌പെഷ്യാല്‍റ്റി ചികിത്സാരീതികള്‍ ലോകത്തിനു പരിചയപ്പെടുത്താനും ശക്തിപ്പെടുത്താനും വേണ്ടിയാണ് ആയുഷ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതെന്നു മന്ത്രി കെ. കെ ശൈലജ പറഞ്ഞു. 19 ന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 2000 പ്രതിനിധികള്‍, ഗവേഷകര്‍, വ്യവസായ മേഖലയിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കോണ്‍ക്ലേവിനു മുന്നോടിയായി ഇന്നു രാവിലെ 11 ന് ആയുര്‍വേദ കോളേജില്‍ നിന്നു വിളംബര ഘോഷയാത്ര ഉണ്ടായിരിക്കും. സൂര്യകാന്തി എക്‌സ്‌പോ ഗ്രൗണ്ടില്‍ നാളെ ആരോഗ്യ എക്‌സ്‌പോ ആരംഭിക്കും. വിദ്യാഭ്യാസ എക്‌സ്‌പോയില്‍ കേരളത്തിലെ എല്ലാ ആയുഷ് കോളേജുകളും പങ്കെടുക്കും. പൊതുജനാരോഗ്യത്തിന് ആയുഷ് വിഭാഗങ്ങളുടെ സഹകരണത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കിയ മികച്ച പദ്ധതിക്കു സമ്മാനം നല്‍കുന്ന എല്‍എസ്ജി മീറ്റും നടക്കുമെന്ന് മന്ത്രി അറിയിച്ചു.