വി.പി. നന്ദകുമാറിന് സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്‌സ് അവാർഡ്

Posted on: January 16, 2019

കൊച്ചി : സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരളയുടെ ബിസിനസ് മാൻ 
2018  അവാര്‍ഡ് മണപ്പുറം ഫിനാന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി.പി.നന്ദകുമാറിന്. എറണാകുളം ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത് ഹോട്ടലില്‍ നടന്ന എസ്.എഫ്.ബി.കെയുടെ 10-ാമത്തെ ബാങ്കിംഗ് എക്‌സലൻസ് ചടങ്ങില്‍ ഇന്റര്‍നാഷണല്‍ മോണിട്ടറി  ഫണ്ട് അഡൈ്വസര്‍ പി ആര്‍ രവി മോഹന്‍ അവാര്‍ഡ് സമ്മാനിച്ചു.

ഫെഡറല്‍ ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശാലിനി വാരിയര്‍, എസ്.എഫ്.ബി.കെ ജനറല്‍ സെക്രട്ടറി കെ.യു. ബാലകൃഷ്ണന്‍, എസ് എഫ് ബി കെ പ്രസിഡന്റ് ജോസ് വി ജോസഫ് , കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി , നബാഡ് സി.ജി.എം ആര്‍.ശ്രീനിവാസന്‍, കേരള ഗ്രാമീണ്‍ ബാങ്ക് ചെയര്‍മാന്‍ നാഗേഷ് ജി വൈദ്യ , കാത്തലിക് സിയറിയാന്‍ ബാങ്ക് എം.ഡിയും സിഇഒ യുമായ സി.വി. ആര്‍ രാജേന്ദ്രന്‍ ,ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ കെ.പി പദ്മകുമാര്‍ , എസ് എഫ് ബി കെ ചീഫ് പേട്രൺ എബ്രാഹം തര്യൻ  എന്നിവര്‍ പങ്കെടുത്തു.