May 2024
കെ പി ഷഫീഖിന് ഡോക്ടറേറ്റ്
Posted on: January 14, 2019
ചെന്നൈ : കിംഗ്സ് യുണിവേഴ്സിറ്റിയുടെ ഹോണററി ഡോക്ടടറേറ്റ് പ്രമുഖ സംരംഭകനും സാമൂഹിക പ്രവര്‍ത്തകനുമായ കെ പി ഷഫീഖിന്. വ്യവസായിക രംഗത്തും സാമൂഹ്യ സാംസ്കാരിക, സേവന മേഖലയില്‍ നല്കിയ മികച്ച സേവനം പരിഗണിച്ചാണ് കിംഗ്സ് യുണിവേഴ്സിറ്റി ഹോണററി ഡോക്ടറേറ്റിന് തെരഞ്ഞെടുത്തതെന്ന് യുണിവേഴ്സിറ്റി ചാന്‍സലര്‍ ഡോ. എസ് ശൈല്‍വിന്‍ കുമാര്‍ പറഞ്ഞു.
ചെന്നൈ വെസ്റ്റിന് പാര്‍ക്ക് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കിംഗ്സ് യുണിവേഴ്സിറ്റി ചാന്‍സലര്‍ ഡോ. എസ്. ശൈല്‍വിന്‍കുമാര്‍, മദ്രാസ് ഹൈക്കോര്‍ട്ട് ജസ്റ്റീസ്റ്റ് എ. കുലശേഖരന് എന്നിവര്‍ ചേര്‍ന്ന് ഡിലിറ്റ് സമ്മാനിച്ചു. ഡോ. അമാനുള്ള വടക്കാങ്ങര, രവി തമിഴ് വണ്ണന്, ഡോ. മണിഭാരതി, ഡോ. സൗന്ദര്രാജന്, ഡോ. പെരുമാള്‍ജി, മൊയ്തീന് കോയ നടുവണ്ണൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സാമൂഹ്യ സേവന രംഗത്തും സജീവമായ അദേഹം ഓള് ഇന്ത്യ റെയില്‍വേ മൊബൈല്‍ കേറ്റേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി, റെയില്‍ യുസേഴ്സ് അസോസിയേഷനായ ഇസഡ്ആർയുസിസി എക്സിക്യൂട്ടീവ് മെംബര്‍, കേരള റീജണ്‍ ഡയറക്ട് ടാക്സ് അഡൈ്വവസറി എക്സിക്യൂട്ടീവ് മെംബര്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.
TAGS: Arenco Hotels And Caterers | K P Shafeeque |
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മന്റും ഇസാഫ് ഫൗണ്ടേഷനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്