ജെം ആന്‍ഡ് ജുവലറി പ്രദര്‍ശനം ഒന്നുമുതല്‍

Posted on: November 28, 2018

കൊച്ചി : ഒമ്പതാമത് കേരള ജെം ആന്‍ഡ് ജുവലറി ഷോ ശനിയാഴ്ച ആരംഭിക്കും. മൂന്നു ദിവസങ്ങളായി അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എസ്‌കിബിഷന്‍ സെന്ററിലാണ് പ്രദര്‍ശനം.

കേരളത്തിലും വിവിധ സ്ഥാപനങ്ങളിലും ജുവലറി രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പിന്തുണയോടെയാണ് മേള സംഘടിപ്പിക്കുന്നത്. കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ സമ്മേളനം ഉദ്ഘാടനംചെയ്യും. വൈകീട്ട് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ മന്ത്രി എ സി മൊയ്തീന്‍ മുഖ്യാതിഥി ആയിരിക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന സ്വര്‍ണാഭരണങ്ങള്‍, രത്‌നാഭരണങ്ങള്‍ എന്നിവ കേരളത്തിലെ ആഭരണ നിര്‍മാതാക്കള്‍ക്കും വ്യാപാരികള്‍ക്കും നേരില്‍ കാണാനും വിലയിരുത്താനുമുള്ള അവസരമാണ് സമ്മേളനം ഒരുക്കുന്നത്.