May 2024
വാഹന റജിസ്ട്രേഷന് ആറ് കേന്ദ്രങ്ങള്‍ കൂടി
Posted on: August 3, 2018
തിരുവനന്തപുരം : സംസ്ഥാനത്തെ വാഹനങ്ങളുടെ റജിസ്ട്രേഷന് കോഡുകളില്‍ ഇനി ആറെണ്ണം കൂടി. കെ. എല്‍ 01 മുതല്‍ കെ എല്‍ 73 വരെയാണ് ഇപ്പോള്‍ വിവിധ ആര് ടി ഓഫീസുകള്‍ക്കും സബ് ആര് ടി ഓഫീസുകള്‍ക്കുമായി നല്‍കിയിട്ടുള്ളത്. പുതുതായി രൂപീകരിച്ച ആറു സബ് ആര് ടി ഓഫീസുകള്‍ക്കായി കെ എല്‍ 74 മുതല്‍ കെഎല്‍ 79 വരെ അനുവദിച്ചു.
കാട്ടാക്കട 74, തൃപ്പയാര്‍ 75, നന്മണ്ട 76, പേരാമ്പ്ര 77, ഇരിട്ടി 78, വെളളരിക്കുണ്ട് 79 എന്നിങ്ങനെയാണു പുതിയ കോഡുകള്‍. ഈ ആറിടങ്ങളില്‍ പുതിയ സബ് ആര് ടി ഓഫീസുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
കോഡിനു ശേഷം വരുന്ന 1 മുതല്‍ 9999 വരെയുള്ള റജിസ്ട്രേഷന് നമ്പറുകള്‍ വാഹന ഉടമ തെരഞ്ഞെടുക്കുകയാണെങ്കില്‍ 3000 രൂപയാണു ഫീസ്. ഫാന്‍സി നമ്പറുകള്‍ക്കു ഫീസ് ഉയരും. ഒരു നമ്പറിന് ഒന്നിലേറെ ആവശ്യക്കാര്‍ വന്നാല്‍ ലേലത്തിലൂടെ നമ്പര്‍ നല്‍കും.
TAGS: Vehicle Registration Numbers |
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മന്റും ഇസാഫ് ഫൗണ്ടേഷനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്