ടാറ്റാ എഐഎ ഉപഭോക്താക്കള്‍ക്കായി വൈറ്റാലിറ്റി ഹോളിസ്റ്റിക് വെല്‍നെസ് പ്രോഗ്രാം അവതരിപ്പിച്ചു

Posted on: December 23, 2022


കൊച്ചി: സവിശേഷ വെല്‍നസ് പദ്ധതിയായ ടാറ്റാ എഐഎ വൈറ്റാലിറ്റി അവതരിപ്പിച്ചു കൊണ്ട് മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനമായ ടാറ്റാ എഐഎ തങ്ങളുടെ ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതികളുടെ ശ്രേണി കൂടുതല്‍ വിപുലമാക്കി. വൈറ്റാലിറ്റി പ്രൊട്ടക്റ്റ്, വൈറ്റാലിറ്റി ഹെല്‍ത്ത് എന്നീ റൈഡര്‍ പാക്കേജുകളിലൂടെയാണ് ഇതു ലഭ്യമാകുന്നത്. ടാറ്റാ എഐഎ വൈറ്റാലിറ്റി അവതരിപ്പിച്ചതിലൂടെ നിലവില്‍ 40 രാജ്യങ്ങളില്‍ ലഭ്യമായതും 30 ദശലക്ഷത്തിലേറെ വ്യക്തികള്‍ കഴിഞ്ഞ 25 വര്‍ഷമായി പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നതുമായ ആഗോള പ്രശസ്തമായ വൈറ്റാലിറ്റി പ്ലാറ്റ്‌ഫോം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കു മുന്നിലും എത്തുകയാണ്.

ലളിതമായ മൊബൈല്‍ ആപ് വഴി ലഭ്യമായ ടാറ്റാ എഐഎ വൈറ്റാലിറ്റിയിലൂടെ ടാറ്റാ എഐഎ പോളിസി ഉടമകള്‍ക്ക് ആരോഗ്യ പരിശോധനകള്‍ പ്രയോജനപ്പെടുത്തുകയും വെല്‍നസ് പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുകയും ചെയ്യാം. അതുവഴി കൂടുതല്‍ ആരോഗ്യകരമായ ജീവിത ശൈലിയുടെ നേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെയ്യാനാവും. ഇതിനു പുറമെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പ്രീമിയം പുതുക്കുമ്പോള്‍ ഡിസ്‌ക്കൗണ്ടും ലഭിക്കും.

ഡേറ്റയുടെ പിന്തുണയോടെയുള്ള അനലറ്റിക്കല്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് ടാറ്റാ എഐഎ വൈറ്റാലിറ്റി സമഗ്ര ക്ഷേമത്തിനായുള്ള നീക്കങ്ങള്‍ കൈക്കൊള്ളാന്‍ ഉപഭോക്താക്കളെ പിന്തുണക്കുന്നത്. തങ്ങളുടെ നിലവിലെ ആരോഗ്യ, ക്ഷേമ സ്ഥിതി അറിയുവാന്‍ ടാറ്റാ എഐഎ വൈറ്റാലിറ്റി ഉപഭോക്താക്കളെ പര്യാപ്തരാക്കും. പ്രതിവാര വെല്ലുവിളികള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ മാനസിക, ശാരീരിക, സാമൂഹിക ക്ഷേമങ്ങള്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനാകും. കൂടാതെ നിര്‍ദ്ദിഷ്ട വെല്‍നസ് നാഴികക്കല്ലുകള്‍ പിന്നിടുന്നതിലൂടെ പ്രീമിയങ്ങളില്‍ ഇളവു നേടാനും സാധിക്കും.

ടാറ്റാ എഐഎയുടെ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ക്കൊപ്പമുള്ള റൈഡറുകള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഈ വെല്‍നസ് പദ്ധതി പ്രയോജനപ്പെടുത്താം. ചെറിയ അധിക പ്രീമിയം അടച്ച് ഉപഭോക്താക്കള്‍ക്ക് മൂല്യമുള്ള നേട്ടങ്ങളാണ് ഈ റൈഡറുകള്‍ നല്‍കുന്നത്. അപകട മരണം, അപകടത്തിലൂടെയുള്ള പൂര്‍ണ, സ്ഥിര വൈകല്യം എന്നിവയ്ക്ക് പുറമെ തങ്ങളുടെ ടേം ഇന്‍ഷൂറന്‍സ് പരിരക്ഷ വര്‍ധിപ്പിക്കാനും അവസരം നല്‍കുന്നതാണ് വൈറ്റാലിറ്റി പ്രൊട്ടക്ട് റൈഡര്‍. വൈറ്റാലിറ്റി ഹെല്‍ത്ത് റൈഡര്‍ മാരക രോഗങ്ങള്‍ പോലുള്ളവയ്ക്ക് പരിരക്ഷ നല്‍കുകയും ഏതെങ്കിലും ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ പ്രതിദിന കാഷ് നല്‍കുകയും ചെയ്യും.

ഉപഭോക്താക്കള്‍ക്ക് പ്രാധാന്യം നല്‍കുന്ന തങ്ങളുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ടാറ്റാ എഐഎ പ്രവര്‍ത്തിക്കുന്നതെന്ന് ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് പ്രസിഡന്റും ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫിസറുമായ വെങ്കി അയ്യര്‍ പറഞ്ഞു. വൈറ്റാലിറ്റി പദ്ധതികള്‍ അവതരിപ്പിച്ചത് പണം നല്‍കുന്ന സംവിധാനം എന്നതില്‍ നിന്ന് ഒരു പങ്കാളി എന്ന നിലയിലേക്കുള്ള മാറ്റത്തിലെ നിര്‍ണായകമായ ഒരു ചുവടു വെയ്പാണ്. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അധിക നേട്ടം കൈവരിക്കാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ ക്ഷേമ പദ്ധതികള്‍ വിപുലീകരിക്കാന്‍ ടാറ്റാ എഐഎയുമായി സഹകരിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് വൈറ്റാലിറ്റി ഗ്ലോബല്‍ സിഇഒ ബാരി സ്വാര്‍ട്ട്‌സ്ബര്‍ഗ് പറഞ്ഞു. വൈറ്റാലിറ്റിയെ ഇന്‍ഷൂറന്‍സുമായി ബന്ധിപ്പിക്കുന്ന പട്ടികയില്‍ 40-ാമത്തെ രാജ്യമായി ഇന്ത്യയെ കൂട്ടിച്ചേര്‍ക്കാനായത് നിര്‍ണായക നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു.

ആപ് അധിഷ്ഠിതമായ ഈ ക്ഷേമ പദ്ധതി ഉപഭോക്താക്കള്‍ക്ക് പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള വിശകലനവും വിദ്യാഭ്യാസവും നല്‍കി തങ്ങളുടെ ആരോഗ്യ ലക്ഷ്യങ്ങളിലൂടെ മികച്ച ജീവിത ശൈലി സ്വന്തമാക്കാന്‍ അവസരം നല്‍കുന്നു. രോഗങ്ങളിലേക്കു നീങ്ങാനുള്ള അപകട സാധ്യതയില്‍ നിന്നു മാറി നില്‍ക്കാനും ഇത് സഹായിക്കും.