മണിപ്പാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്വിച്ച് ഓണ്‍-സ്വിച്ച് ഓഫ് ആനുകൂല്യം അവതരിപ്പിച്ചു

Posted on: July 22, 2022

കൊച്ചി : മണിപ്പാല്‍ സിഗ്‌ന പ്രോ ഹെല്‍ത്ത് പ്രൈം പ്ലാനില്‍ വിപ്ലവകരമായ സ്വിച്ച് ഓണ്‍-സ്വിച്ച് ഓഫ് ആനുകൂല്യം അവതരിപ്പിച്ച് മണിപ്പാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്. മണിപ്പാല്‍ സിഗ്‌ന പ്രോ ഹെല്‍ത്ത് പ്രൈം പ്ലാനിന്റെ അഡ്വാന്റേജ്, പ്രൊട്ടക്ട് വേരിയന്റുകളോടൊപ്പമാണ് സ്വിച്ച് ഓഫ് ആനുകൂല്യം ലഭിക്കുക. പോളിസി ഉടമകള്‍ക്ക് രണ്ടാം വര്‍ഷം മുതല്‍ വിദേശയാത്രക്കിടെ 30 ദിവസം വരെ അവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് താല്‍ക്കാലികമായി നിര്‍ത്താനും, പുതുക്കല്‍ പ്രീമിയത്തില്‍ കിഴിവ് നേടാനും ഇത് സഹായിക്കും.

പ്രോറേറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രീമിയം കിഴിവ് കണക്കാക്കുക. പോളിസി വര്‍ഷത്തിന്റെ അവസാന 90 ദിവസങ്ങളില്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയില്ല. ആനുകൂല്യം ലഭിക്കാനായി ഇന്‍ഷ്വര്‍ ചെയ്ത വ്യക്തി പോളിസി സ്വിച്ച് ഓഫ് ചെയ്യുന്ന തീയതിയും സ്വിച്ച് ഓണ്‍ തീയതിയും മുന്‍കൂട്ടി അറിയിക്കണം. ഇടയ്ക്കിടെ വിദേശത്ത് യാത്ര ചെയ്യുന്ന പോളിസി ഉടമകള്‍ക്ക് ഈ ആനുകൂല്യം തിരഞ്ഞെടുക്കുന്നതിലൂടെ പ്രീമിയം തുക ലാഭിക്കാന്‍ കഴിയും. ഉപഭോക്താക്കളുടെ പ്രത്യേക ആരോഗ്യ സംരക്ഷണ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി നിരവധി സവിശേഷതകള്‍ ഉള്‍പ്പെടുന്നതാണ് മണിപ്പാല്‍ സിഗ്‌ന പ്രോ ഹെല്‍ത്ത് പ്രൈം പ്ലാന്‍.

ചികിത്സാ സംബന്ധമായ ചെലവുകള്‍ വര്‍ധിക്കുന്നതിനാല്‍, ഉപഭോക്താക്കള്‍ അവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകളില്‍ നിന്ന് കൂടുതല്‍ മൂല്യം ആവശ്യപ്പെടുന്നുണ്ടെന്ന് ഇതേകുറിച്ച് സംസാരിച്ച മണിപ്പാല്‍ സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ പ്രസൂണ്‍ സിക്ദര്‍ പറഞ്ഞു. ഇക്കാരണത്താല്‍, താങ്ങാനാവുന്നതും ലളിതവുമായ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വിപണിയില്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഒരു പോളിസി വര്‍ഷത്തില്‍ പരമാവധി ഒരു മാസത്തേക്ക് പ്രീമിയം തുക ലാഭിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിനാണ് വിപ്ലവകരമായ സ്വിച്ച് ഓഫ് ആനുകൂല്യ ഓപ്ഷന്‍ ഞങ്ങള്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.