യുവ ഇന്ത്യയ്ക്കായി സ്റ്റാറിന്റെ യംഗ് ഇന്‍ഷുറന്‍സ് പോളിസി

Posted on: March 11, 2020

കൊച്ചി: സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് ആലൈഡ് ഇന്‍ഷുറന്‍സ് യുവ ഇന്ത്യയ്ക്കായി യംഗ് സ്റ്റാര്‍ ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ചു. 18-40 വയസിനിടയിലുള്ളവരുടെ ആരോഗ്യ പരിരക്ഷയ്ക്കുള്ളതാണ് പുതിയ ഇന്‍ഷുറന്‍സ് പോളിസി. ഇന്‍സെന്റ്‌റീവ് അടങ്ങിയ ആരോഗ്യ പരിപാടി, ഏറ്റവും കുറഞ്ഞ കാലതാമസം, ഇന്‍ഷ്വര്‍ ചെയ്ത തുകയുടെ ഓട്ടോമാറ്റിക് റെസ്റ്റോറേഷന്‍ തുടങ്ങിയ നേട്ടങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ് യംഗ് സ്റ്റാര്‍ ഇന്‍ഷുറന്‍സ് പോളിസി.

തുടര്‍ച്ചയായി പോളിസി പുതുക്കുന്നവര്‍ക്ക് (36 വയസ് അല്ലെങ്കില്‍ താഴെ) പ്രീമിയത്തില്‍ 10 ശതമാനം ആജീവനാന്ത ഇളവും ഈ പോളിസി നല്‍കുന്നുണ്ട്. റോഡ് അപകടങ്ങളില്‍പ്പെട്ട് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവര്‍ക്ക് ഉറപ്പു നല്‍കുന്ന ആകെ ഇന്‍ഷുറന്‍സ് തുകയുടെ 25 ശതമാനം (ഒരു ലക്ഷം വരെ) അധികമായി ഓഫര്‍ നല്‍കുന്നു. വ്യക്തിഗതമായും കുടുംബത്തിനായും യങ് സ്റ്റാര്‍ പോളിസി ലഭ്യമാണ്. ഉറപ്പു നല്‍കുന്ന ആകെ ഇന്‍ഷുറന്‍സ് തുക മൂന്നു ലക്ഷം രൂപ മുതല്‍ ഒരു കോടിവരെയാണ്്.

ആവശ്യമുള്ളതൊന്നും ഇല്ല എന്നതിനാല്‍ ആരോഗ്യ പരിരക്ഷ ചെലവിനുള്ള ഇന്‍ഷുറന്‍സ് എടുക്കുന്നതിനോട് പുതു തലമുറ വിമുഖത കാട്ടുന്നുവെന്ന് മനസിലായതിനെ തുടര്‍ന്നാണ് യങ് സ്റ്റാര്‍ പോളിസി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ആജീവനാന്ത പ്രീമിയം ഇളവ്, ഇന്‍സ്റ്റാള്‍മെന്റായി പ്രീമിയം അടയ്ക്കാന്‍ അവസരം, വെല്‍നസ് പരിപാടി തുടങ്ങിയ ആനൂകൂല്യങ്ങളുണ്ടെന്നും മാനസിക പ്രശ്നങ്ങള്‍ക്കും കൊറോണ വൈറസ് ബാധയ്ക്കുള്ള ഏതെങ്കിലും ഒപിഡി അല്ലെങ്കില്‍ ഹോസ്പിറ്റലൈസേഷന്‍ ആവശ്യങ്ങളും പോളിസി കവര്‍ ഉണ്ടെന്ന് സ്റ്റാര്‍ഹെല്‍ത്ത് ആന്‍ഡ് ആലൈഡ് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടര്‍ ആനന്ദ് റോയി പറഞ്ഞു.