ഔട്ട് പേഷ്യന്റ് കെയർ പോളിസിയുമായി സ്റ്റാർ ഹെൽത്ത്

Posted on: February 12, 2020

 

കൊച്ചി : സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ഔട്ട്‌പേഷ്യന്റായി (ഒപി) ചികിത്സ തേടുന്നവർക്കുള്ള ഔട്ട് പേഷ്യന്റ് കെയർ പോളിസി അവതരിപ്പിച്ചു. ഡോക്ടറെ സന്ദർശിക്കാനുള്ള എല്ലാ ചെലവുകളും വഹിക്കുന്നതാണ് ഈ പോളിസി.

ഡോക്ടർമാരുടെ ഫീസ് മുതൽ ഡയഗനോസ്റ്റിക് പരിശോധനകൾ ഫാർമസി ബില്ലുകൾ, ഫിസിയോ തെറാപ്പി, ദന്ത ചികിത്സ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ടതില്ലാത്ത അസുഖങ്ങളാണ് ഔട്ട്‌പേഷ്യന്റ് കെയർ പദ്ധതിയുടെ സംരക്ഷണയിൽ വരുന്നതെന്ന് സ്റ്റാർ ഹെൽത്ത് ആൻഡ് അലൈയ്ഡ് ഇൻഷുറൻസ് കമ്പനി എംഡി ആനന്ദ് റോയി പറഞ്ഞു.