ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആര്‍ബിഎല്‍ ബാങ്ക് – ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് പങ്കാളിത്തം

Posted on: February 6, 2020

കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന സ്വകാര്യമേഖല ബാങ്കുകളിലൊന്നായ ആര്‍ബിഎല്‍ ബാങ്കും ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയന്‍സ് ലൈഫും ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യാനുസരണമുള്ള ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് തന്ത്രപരമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ഈ പങ്കാളിത്തത്തിന് കീഴില്‍, ബജാജ് അലയന്‍സ് ലൈഫ് അതിന്റെ എല്ലാ റീട്ടെയില്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. ടേം, സേവിംഗ്സ്, റിട്ടയര്‍മെന്റ്, ഇന്‍വെസ്റ്റ്മെന്റ്് ഉല്‍പ്പന്നങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.

പ്രസ്തുത പങ്കാളിത്തത്തിലൂടെ, ആര്‍ബിഎല്‍ ബാങ്കിന്റെ ധനകാര്യ സേവന പോര്‍ട്ട്ഫോളിയോ കൂടുതല്‍ വിപുലീകരിച്ച് ബജാജ് അലയന്‍സ് ലൈഫിന്റെ മൂല്യമേറിയ ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. ബജാജ് അലയന്‍സ് ലൈഫ് അതിന്റെ പുതുതലമുറ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ ലൈഫ് ഇന്‍ഷുറന്‍സിന്റെ ആനുകൂല്യങ്ങള്‍ നേടാന്‍ ബാങ്കിന്റെ പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കളെ പ്രാപ്തരാക്കും. ആര്‍ബിഎല്‍ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്കിന്റെ 1,616 ഓഫീസുകളില്‍ നിന്നും (372 ബ്രാഞ്ചുകളില്‍ നിന്നും 1,245 ബിസി ബ്രാഞ്ചുകളില്‍ നിന്നും) അവരുടെ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി വ്യത്യസ്ത ഇന്‍ഷുറന്‍സ് പ്ലാനുകള്‍ തിരഞ്ഞെടുക്കാം.

ലൈഫ് ഇന്‍ഷുറന്‍സിന്റെ ആനുകൂല്യങ്ങള്‍ ആര്‍ബിഎല്‍ ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് കൂടി ലഭ്യമാക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണ്. ഇത്തരത്തില്‍ ലഭ്യമാകുന്ന ഇന്‍ഷുറന്‍സ് സേവനങ്ങളും ഉപഭോക്തൃ കേന്ദ്രീകൃത ഡിജിറ്റല്‍ സേവനങ്ങളും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാന്‍ കഴിയുമെന്നും അതിലൂടെ തങ്ങളുടെ പ്രവര്‍ത്തന പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുമെന്നും ഉറപ്പുണ്ടെന്നും,’ബജാജ് അലയന്‍സ് ലൈഫ് എംഡിയും സിഇഒയുമായ തരുണ്‍ ചുഗ് പറഞ്ഞു,

ഈ പങ്കാളിത്തം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സമഗ്രമായ സാമ്പത്തിക പരിഹാരങ്ങള്‍ നേടുന്നതിന് സഹായിക്കും. മാത്രമല്ല , ബജാജ് അലയന്‍സ് ലൈഫിന്റെ നൂതന ലൈഫ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ മികച്ച രീതിയില്‍ ഫലപ്രദമാക്കാനും സഹായകമാകും ”ആര്‍ബിഎല്‍ ബാങ്ക് റീട്ടെയില്‍ ലയബിലിറ്റിസ് ആന്‍ഡ് വെല്‍ത്ത് മാനേജ്മെന്റ് ഹെഡ് സുരീന്ദര്‍ ചൗള പറഞ്ഞു.