മാക്സ് ലൈഫ് ഇന്‍ഷൂറന്‍സ് മരണാനന്തര ക്ലെയിം നിരക്ക് കൂടുതല്‍ മെച്ചപ്പെടുത്തി

Posted on: July 17, 2019

കൊച്ചി: മാക്സ് ലൈഫ് 2018-19 വര്‍ഷം ആകെ 452 കോടി രൂപ വരുന്ന 14,897 മരണാനന്തര ക്ലെയിമുകള്‍ തീർപ്പാക്കി. ഇതോടെ മരണാനന്തര ക്ലെയിമുകള്‍ കൊടുത്തു തീർപ്പാക്കുന്നതിന്റെ നിരക്ക് 98.74 ശതമാനമായി മെച്ചപ്പെടുത്തിയിരിക്കുകയാണ്. മുന്‍വര്‍ഷം ഇത് 98.26 ശതമാനമായിരുന്നു. 187 ക്ലെയിമുകള്‍ മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിരസിക്കപ്പെട്ടത്. മൂന്നു കേസുകള്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ തീര്‍പ്പാക്കാനായി ബാക്കിയുമുണ്ടായിരുന്നു.

വ്യക്തിഗത മരണാനന്തര ക്ലെയിമുകള്‍ ഉപഭോക്താവില്‍ നിന്നു രേഖകള്‍ ലഭിച്ചാല്‍ ശരാശരി നാലു ദിവസം കൊണ്ടാണ് തീര്‍പ്പാക്കുന്നത്. മാക്സ് ലൈഫ് രൂപം കൊണ്ടതു മുതല്‍ 97,604 പോളിസികളിലായി 2,675 കോടി രൂപയുടെ വ്യക്തിഗത മരണാനന്തര ക്ലെയിമുകളാണ് നല്‍കിയിട്ടുള്ളത്. ഉപഭോക്താക്കളോടും മൊത്തത്തിലും ഉള്ള പ്രതിബദ്ധതയാണ് ക്ലെയിമുകള്‍ കൊടുത്തു തീര്‍ക്കുന്നതിന്റെ നിരക്കിലൂടെ പ്രതിഫലിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച മാക്സ് ലൈഫ് സീനിയര്‍ ഡയറക്ടറും സിഇഒയുമായ മണിക് നാന്‍ഗിയ ചൂണ്ടിക്കാട്ടി.