മാക്സ് ലൈഫ് സ്മാര്‍ട്ട് ടേം പ്ലാൻ അവതരിപ്പിച്ചു

Posted on: June 17, 2019

കൊച്ചി : വൈവിധ്യമാര്‍ന്ന ആനുകൂല്യങ്ങളും സവിശേഷതകളും തെരഞ്ഞെടുത്ത് ഉപഭോക്താക്കള്‍ക്ക് സ്വന്തമായി  പരിരക്ഷാ പദ്ധതി രൂപകല്പ്പന ചെയ്യാന്‍ വഴിയൊരുക്കുന്ന മാക്സ് ലൈഫ് സ്മാര്‍ട്ട് ടേം പദ്ധതി പുറത്തിറക്കി. ഒറ്റത്തവണ പ്രീമിയം അടക്കുന്നതു മുതല്‍ അഞ്ചു വര്‍ഷവും പത്തു വര്‍ഷവും 15 വര്‍ഷവും പ്രീമിയം അടക്കുന്നതു വരെയുള്ള തെരഞ്ഞെടുപ്പുകളും 60 വയസു വരെ പ്രീമിയം അടക്കുന്ന റെഗുലര്‍ പ്രീമിയം അവസരവും  മാക്സ് ലൈഫ് ഇന്‍ഷൂറന്‍സ് ഇതിലൂടെ അവതരിപ്പിക്കുന്നുണ്ട്. ഓരോരുത്തര്‍ക്കും അനുയോജ്യമായ രീതിയില്‍ സം അഷ്വേര്‍ഡ് ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ആഡ് ഓണുകളും ഇവിടെയുണ്ടാകും.

ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകളായ വിവാഹം, കുട്ടികളുടെ ജനനം, ഭവന വായ്പ, തുടങ്ങിയവയുമായെല്ലാം ബന്ധപ്പെട്ട് ഇതു ലഭ്യമാക്കാനാവും. ജീവിത പരിരക്ഷയുമായി ബന്ധപ്പെട്ട ഏഴു വ്യത്യസ്ത തെരഞ്ഞെടുപ്പുകള്‍, കൂടുതല്‍ സഹായകമായ മാരക രോഗാ പരിരക്ഷാ ആനുകൂല്യം, പ്രീമിയം തിരികെ ലഭിക്കാനുള്ള അവസരം എന്നിവയും ഇതോടനുബന്ധിച്ചു തെരഞ്ഞെടുക്കാനാവും. തങ്ങളുടെ ബജറ്റിന് അനുസൃതമായി 85 വയസു വരെ പരിരക്ഷ ലഭ്യമാക്കാനാവുന്ന അവസരമാണ് ഇവയേക്കാളേറെ ശ്രദ്ധേയം. 40 മാരക രോഗങ്ങള്‍ക്കാണ് ക്രിറ്റിക്കല്‍ ഇല്‍നെസ് പരിരക്ഷ ലഭ്യമാകുന്നത്. വ്യക്തിഗത ആവശ്യങ്ങള്‍ക്ക് അനുസൃതമായി പരിരക്ഷാ തുക വര്‍ധിപ്പിക്കുകയോ കുറക്കുകയോ ചെയ്യാനാവും. റൈഡറുകള്‍ വഴി മരണം, അംഗഭംഗം, മാരക രോഗങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരിരക്ഷയും ലഭിക്കും.

ടേം ഇന്‍ഷൂറന്‍സ് കൂടുതല്‍ പേര്‍ സ്വീകരിക്കുന്നു എന്ന് ഉറപ്പാക്കാനാണ് മാക്സ് ലൈഫ് സ്മാര്‍ട്ട് ടേം പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന്  മാക്സ് ലൈഫ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫിസറും ഡയറക്ടറുമായ ആലോക് ഭാന്‍ ചൂണ്ടിക്കാട്ടി. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പരിരക്ഷാ ആവശ്യങ്ങള്‍ക്ക് അനുസൃതമായി തെരഞ്ഞെടുപ്പു നടത്താനുള്ള സ്വാതന്ത്ര്യം കൂടിയാണ് മാക്സ് ലൈഫഫ് സ്മാര്‍ട്ട് ടേം പദ്ധതി നല്‍കുന്നതെന്നും അ്ദേഹം പറഞ്ഞു.