എസ് ബി ഐ ലൈഫ് ഇൻഷുറൻസിന് 32 ശതമാനം പ്രീമിയം വളർച്ച

Posted on: January 20, 2019

കൊച്ചി : എസ് ബി ഐ ലൈഫ് ഇൻഷുറൻസ് 2018 ഡിസംബർ 31 ന് അവസാനിച്ച ഒൻപതു മാസങ്ങളിൽ 9470 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം സമാഹരിച്ചു. മുൻവർഷം ഇതേ കാലയളവിലെ 7200 കോടി രൂപയെ അപേക്ഷിച്ച് 32 ശതമാനം വളർച്ചയാണിത്.

പ്രൊട്ടക്ഷൻ വിഭാഗത്തിലെ പുതിയ പ്രീമിയം 2018 ഡിസംബർ 31 ന് അവസാനിച്ച ഒൻപതു മാസങ്ങളിൽ 1060 കോടി രൂപയായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് 170 ശതമാനം വർധനവാണിത്. കഴിഞ്ഞ ഒൻപതു മാസങ്ങളിൽ എസ് ബി ഐ ലൈഫ് 870 കോടി രൂപയുടെ അറ്റാദായം നേടി.