06
Monday
May 2024
May 2024
ഫ്യൂചർ ജെനെറാലി ഫ്ളെക്സി ഓൺലൈൻ ടേം ഇൻഷുറൻസ് പ്ലാൻ
Posted on: December 2, 2015
മുംബൈ : ഫ്യൂചർ ജെനെറാലി ഇന്ത്യ ലൈഫ് ഇൻഷുറൻസ് ആദ്യത്തെ ഫ്ളെക്സി ഓൺലൈൻ ടേം ഇൻഷുറൻസ് പ്ലാൻ അവതരിപ്പിച്ചു. ഈ പ്ലാനിൽ 4,000 രൂപയുടെ കുറഞ്ഞ പ്രീമിയത്തിൽ ഒരു കോടി രൂപയുടെ പരിരക്ഷ ലഭിക്കും. പുതിയ പ്ലാൻ ഓൺലൈനിലൂടെ മാത്രം ലഭിക്കുന്നതും ലളിതവും ഗ്യാരണ്ടിയുള്ളതുമായ ഇൻഷുറൻസ് മാർഗങ്ങൾ ആഗ്രഹിക്കുന്നവർക്ക് വേണ്ടി പ്രത്യേകം തയാറാക്കിയിട്ടുള്ളതുമാണ്.
കുടുംബത്തിന്റെ പ്രതിമാസ ചെലവുകൾക്കു വേണ്ടി ദീർഘകാലയളവിലേക്ക് സ്ഥിരമായ വരുമാനം നൽുന്ന ഒരേ ഒരു പ്ലാനാണിത്. മന്ത്ലി ഇൻകം പ്രൊട്ടക്ഷൻ ഓപ്ഷൻ അടങ്ങിയിട്ടുള്ളതാണെന്ന് ഫ്യൂചർ ജെനെറാലി ലൈഫ് ഇൻഷുറൻസ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ മുനിഷ് ശാരദ പറഞ്ഞു.
TAGS: Flexi Online Term Plan | Future Generali | Future Generali India | Future Generali India Life Insurance Company |