വെല്‍കെയര്‍ ആശുപത്രിയില്‍ പിസിഒഎസ് ക്ലിനിക്

Posted on: March 11, 2024

കൊച്ചി : വൈറ്റില വെല്‍കെയര്‍ ആശുപത്രിയില്‍ വനിതാ ദിനത്തോടനുബന്ധിച്ച് പിസിഒഎസ് ക്ലിനിക് ആരംഭിച്ചു. തൃക്കാക്കര നഗരസഭാധ്യക്ഷ രാധാമണി പിള്ള, ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോണി സിറിയക്, ഡോ. ബി.ആര്‍.ഇന്ദു, ഡോ. ശ്രീലക്ഷ്മി ലക്ഷ്മന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

പിസിഒഎസ് മൂലം സ്ത്രീകള്‍ നേരിടുന്ന വന്ധ്യത, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, ഉറക്കക്കുറവ് തുടങ്ങിയവയ്ക്ക് വിദഗ്ധ പരിചരണം ലഭ്യമാകും. പ്രത്യേക ഡിസ്‌കൗണ്ട് പാക്കേജുകളും ലഭ്യമാണ്. എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ച ആയിരിക്കും ക്ലിനിക്കിന്റെ സേവനം. 97784 26871.