മുതിര്‍ന്നവര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളുമായി അതുല്യ സീനിയര്‍ കെയര്‍

Posted on: March 7, 2024

കൊച്ചി : ഇന്ത്യയിലെ വയോജന പരിചരണത്തില്‍ അതുല്യ സീനിയര്‍ കെയര്‍ അതിന്റെ അസിസ്റ്റഡ് ലിവിംഗ് സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നു. ഓരോ താമസക്കാരന്റെയും അന്തസും വ്യക്തിത്വവും കാത്തുസൂക്ഷിക്കാനുള്ള പ്രതിബദ്ധതയാണ് അതുല്യയുടെ തത്ത്വചിന്തയുടെ കാതല്‍.

വ്യക്തിഗത പരിചരണത്തിനാണ് അതുല്യ മുന്‍ഗണന നല്‍കുന്നത്. ഓരോ താമസക്കാര്‍ക്കും അവരുടെ തനതായ ആവശ്യങ്ങള്‍, മുന്‍ഗണനകള്‍, ആരോഗ്യ സാഹചര്യങ്ങള്‍ എന്നിവഅടിസ്ഥാനമാക്കി അനുയോജ്യമായ പ്ലാനുകള്‍ തയാറാക്കുന്നു. ഈ വ്യക്തിഗത സമീപനം മുതിര്‍ന്നവര്‍ക്ക് ആവശ്യമായ ശ്രദ്ധയും പരിചരണവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. അതിലൂടെ അവരുടെ ജീവിത നിലവാരവും ഉയര്‍ത്തുന്നു.

അതുല്യയുടെ അസിസ്റ്റഡ് ലിവിംഗ് സൗകര്യങ്ങള്‍ 24/7 സുരക്ഷാ നടപടികള്‍, ഓണ്‍-കോള്‍ മെഡിക്കല്‍ സഹായം, ഡയറ്റീഷ്യന്‍മാരുടെ സേവനം എന്നിവ ഉള്‍പ്പെടെ സമഗ്രമായ പദ്ധതികളാണ് വാഗ്ദാനം ചെയ്യുന്നത്. അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുക മാത്രമല്ല, മുതിര്‍ന്നവരുടെ മൊത്തത്തിലുള്ള ക്ഷേമം വര്‍ധിപ്പിക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷമാണ് അതുല്യ സൃഷ്ടിച്ചെടുക്കുന്നത്.

പരമ്പരാഗത വൃദ്ധസദനങ്ങളും അസിസ്റ്റഡ് ലിവിംഗ് സൗകര്യങ്ങളും മുതിര്‍ന്നവര്‍ക്ക് പരിചരണം നല്‍കുക എന്ന ഉദ്ദേശ്യം നിറവേറ്റുന്നുണ്ടെങ്കിലും, അവരുടെ സമീപനങ്ങളും അവര്‍ വാഗ്ദാനം ചെയ്യുന്ന ജീവിത നിലവാരവും പുതിയ കാലഘട്ടത്തിന് അനുസതമാക്കാന്‍ ശ്രമിക്കാറില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് വ്യക്തിഗത പരിചരണത്തിന് ഊന്നല്‍ നല്‍കി, സമഗ്രമായ സൗകര്യങ്ങള്‍ ഒരു കുടക്കീഴില്‍ ഒരുക്കി, മുതിര്‍ന്ന പൗരന്മാരുടെ അന്തസും സ്വാതന്ത്ര്യവും സംരക്ഷിക്കുകയും അവരുടെ ശാരീരികവും മാനസികവും വൈകാരികവുമായ ക്ഷേമം പരിപാലിക്കുകയും ചെയ്തുകൊണ്ട് പ്രായമായവരുടെ ജീവിതത്തെ പുനര്‍നിര്‍വചിക്കുന്നതില്‍ അതുല്യ സീനിയര്‍ കെയര്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.