സൗജന്യ ശ്വാസകോശ പരിശോധന ക്യാമ്പുമായി ആസ്റ്റര്‍ പി.എം.എഫ്

Posted on: February 15, 2024

കൊല്ലം : ശ്വാസകോശത്തെ ബാധിക്കുന്ന വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സമഗ്ര ചികിത്സ നല്‍കാന്‍ സൗജന്യ ശ്വാസകോശ പരിശോധന ക്യാമ്പുമായി കൊല്ലം ആസ്റ്റര്‍ പി.എം.എഫ് ആശുപത്രി. ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക് മൂന്ന് വരെ നടക്കുന്ന ക്യാമ്പില്‍ രജിസ്‌ട്രേഷനും ഡോക്ടറുടെ കണ്‍സള്‍ട്ടേഷനും തികച്ചും സൗജന്യമായി ലഭിക്കും.

ക്യാമ്പില്‍ സൗജന്യ പള്‍മണറി ഫംഗ്ഷന്‍ ടെസ്റ്റ് (പിഎഫ്ടി) ഉണ്ടായിരിക്കുന്നതാണ്. അഡ്മിഷന്‍ ആവശ്യമുള്ള രോഗികള്‍ക്ക് 10% കിഴിവ് (ഡയറ്റുകള്‍, ഇംപ്ലാന്റുകള്‍, ഉപകരണങ്ങള്‍, മരുന്ന്, ഉപഭോഗവസ്തുക്കള്‍ എന്നിവ ഒഴികെ) ലഭിക്കുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് മരുന്നുകള്‍, ലാബ് പരിശോധനകള്‍, ഒപി നടപടിക്രമങ്ങള്‍, റേഡിയോളജി സേവനങ്ങള്‍ എന്നിവയിലും 10% കിഴിവ് ലഭിക്കുന്നതാണ്.

ആസ്റ്റര്‍ പി.എം.എഫിലെ പള്‍മണോളജി കണ്‍സള്‍ട്ടന്റ് ഡോ. മികാഷ് മോഹന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടത്തുന്നത്. വിട്ടുമാറാത്ത ചുമ, ഒബ്സ്ട്രക്റ്റീവ് എയര്‍വേ ഡിസീസ്, ബ്രോങ്കൈറ്റിസ്, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ്, ആസ്ത്മ, ഇന്റര്‍സ്റ്റീഷ്യല്‍ ശ്വാസകോശ രോഗങ്ങള്‍, ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ, കൂര്‍ക്കംവലി സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ശ്വസന പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍. ബ്രോങ്കോസ്‌കോപ്പി, ശ്വാസകോശ ബയോപ്‌സി, ശ്വാസകോശ സംബന്ധമായ അണുബാധകള്‍, ക്ഷയം, കോവിഡിന് ശേഷമുള്ള രോഗങ്ങള്‍, പ്ലൂറല്‍ രോഗങ്ങള്‍, ശ്വാസകോശ അര്‍ബുദ ആശങ്കകള്‍ എന്നിവയുള്ളവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം.

ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 8129388744 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.