രാജഗിരി ആശുപത്രിയിൽ മൾട്ടി ഡിസ്പ്ലിനറി പാൻക്രിയാസ് ക്ലിനിക്

Posted on: March 20, 2021

ആലുവ : ആലുവ, രാജഗിരി ആശുപത്രിയില്‍ മള്‍ട്ടി ഡിസിപ്ലിനറി പാന്‍ ക്രിയാസ് ക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു. ഗാസ്‌ട്രോ എന്‍ട്രോളജി വിഭാഗം ഡോക്ടര്‍ റോഷ് വര്‍ഗീസ്, ഗാസ്‌ട്രോ ഇന്റസ്റ്റീനല്‍ സര്‍ജറി വിഭാഗം ഡോക്ടര്‍ ജോസഫ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനയും ചികിത്സയും നടത്തുന്നത്. എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തേയും ശനിയാഴ്ചകളില്‍ രണ്ടു മണി മുതല്‍ അഞ്ചു മണി വരെയാണ് ക്ലിനിക് പ്രവര്‍ത്തിക്കുന്നത്.

പാന്‍ക്രിയാസ് ക്ലിനിക്കിന്റ ഉദ്ഘാടനം രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒ.യുമായ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി നിര്‍വഹിച്ചു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ശിവ് കെ.നായര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേല്‍, ഗാസ്‌ട്രോ എന്‍ട്രോളജി വിഭാഗം ഡോ. റോഷ് വര്‍ഗീസ് എന്നിവര്‍ചടങ്ങില്‍ പങ്കെടുത്തു.