എം.എ. അഷ്‌റഫ് അലിയുടെ മകന്‍ വിവാഹിതനായി

Posted on: August 23, 2021

ഷാര്‍ജ ; ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സഹോദരനും ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ നാട്ടിക മുസ്ലിയാം വീട്ടില്‍ എം.എ. അഷ്‌റഫ് അലിയുടെയും സീന അഷ്‌റഫ് അലിയുടെയും മകന്‍ ഫഹാസും മൂവാറ്റുപുഴ ടി.എസ്. യഹിയയുടെയും സാഹിറ യഹിയയുടെയും മകള്‍ സിയയും വിവാഹിതരായി.

ഷാര്‍ജ അല്‍ ജവഹര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും എം.ഡി.യുമായ ആസാദ് മൂപ്പന്‍, അപ്പാരല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നീലേഷ് വേദ്, എസ്.എഫ്.സി. ഗ്രൂപ്പ് ചെയര്‍മാന്‍ മുരളീധരന്‍, മലബാര്‍ ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ (ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ്) ഷംലാല്‍ അഹമ്മദ്, ഷംസുദ്ധീന്‍ ബിന്‍ മൊഹിയുദ്ദീന്‍, നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.