520 അബുദാബി ബസുകളില്‍ സൗജന്യ വൈഫൈ

Posted on: September 1, 2020

അബുദാബി : 520 അബുദാബി ബസുകളില്‍ സൗജന്യ വൈഫൈ സംവിധാനം വരുന്നു. പദ്ധതിയുടെ ആദ്യഘട്ടം ഇതിനകം പൂര്‍ത്തിയായതായി സമഗ്ര ഗതാഗതകേന്ദ്രം അറിയിച്ചു.

യാത്രക്കാര്‍ക്ക് എല്ലായിടങ്ങളിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്. അബുദാബിയില്‍ 410 ബസുകളിലും അല്‍ ഐനില്‍ 110 ബസുകളിലുമാണ് ഇപ്പോള്‍ വൈഫൈ ലഭിക്കുക. ടെലികമ്യൂണിക്കേഷന്‍ സേവനദാതാവായ ഡുവുമായി ചേര്‍ന്നാണ് ബസുകളിലെ പരിഷ്‌കാരം നടപ്പാക്കുന്നത്.

പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ പൊതുഗതാഗത സംവിധാനങ്ങളിലേക്ക് കൂടുതല്‍പ്പേരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും ഗതാഗതവകുപ്പ് അറിയിച്ചു. ടെര്‍മിനലുകളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും സൗജന്യ വൈഫൈ ലഭ്യമാക്കും.